Loading ...

Home National

മധ്യപ്രദേശ് മന്ത്രിസഭ വികസിപ്പിച്ചു; 28 പുതിയ മന്ത്രിമാര്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ ശിവരാജ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ മന്ത്രിസഭ വികസിപ്പിച്ചു. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ അംഗമായിരുന്നവരും ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നവരും മ്രന്തിസഭയില്‍ നിര്‍ണായക വകുപ്പുകള്‍ സ്വന്തമാക്കി. തനിക്കൊപ്പം വന്നവര്‍ക്ക് പദവികള്‍ ഉറപ്പാക്കാന്‍ സിന്ധ്യ നടത്തിയ നീക്കങ്ങളാണ് മന്ത്രിസഭ വികസനം വൈകിപ്പിച്ചത്. സിന്ധ്യയുടെ ബന്ധു യശോദര രാജെ സിന്ധ്യയും മരന്തിസഭയില്‍ എത്തിയിട്ടുണ്ട്. സിന്ധ്യ പിടിവാശി തുടര്‍ന്നതോടെ ശിവരാജ് സിംഗിന് തന്റെ നിലപാടുകളില്‍ നിന്ന് പിന്നോക്കം പോകേണ്ടിവന്നിരുന്നു. 'ഏറെ കടഞ്ഞെടുത്താലേ അമൃത് ലഭിക്കൂ.. ഭഗവാന്‍ ശിവന് വിഷം കുടിച്ചിറക്കാതെ നിവൃത്തിയില്ല' എന്നാണ് ശിവരാജ് സിംഗ് ഇതേകുറിച്ച്‌ പ്രതികരിച്ചതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. പുതുതായി ചുമതലയേല്‍ക്കുന്ന മന്ത്രിമാരെ അഭിനന്ദിക്കുന്നതായും മധ്യപ്രദേശിന്റെ പൊതുതാല്‍പര്യത്തിനായും ലക്ഷ്യങ്ങള്‍ക്കായും ഒരുമിച്ച്‌ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ 22 എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ടതോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണത്. മാര്‍ച്ചില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നെങ്കിലും മുഖ്യമന്ത്രിയും അഞ്ച് മന്ത്രിമാരും മാത്രമാണ് ചുമതലയേറ്റത്. വകുപ്പ് വിഭജനവും മന്ത്രിമാരുടെ എണ്ണവും സംബന്ധിച്ച്‌ തര്‍ക്കം തുടരുന്നതിനിടെ കൊവിഡ് ലോക്ഡൗണ്‍ വന്നതോടെ മന്ത്രിസഭാ വികസനം വൈകുകയായിരുന്നു.

Related News