Loading ...

Home Kerala

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനങ്ങള്‍ ഇനി ഓണ്‍ലൈനില്‍ ; രജിസ്ട്രേഷന്‍ പുതുക്കാനാകാത്തവര്‍ക്ക് ഓ​ഗസ്റ്റ് വരെ അവസരം

തിരുവനന്തപുരം : എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ തൊഴിലന്വേഷകര്‍ എത്തുന്നത് പരിമിതപ്പെടുത്താന്‍ സേവനങ്ങള്‍ ഓണ്‍ലൈനാക്കി. രജിസ്‌ട്രേഷന്‍, പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് കൂട്ടിച്ചേര്‍ക്കല്‍ തുടങ്ങിയ എല്ലാ സേവനങ്ങളും www.eemployment.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ജനുവരി മുതല്‍ ജൂണ്‍ വരെയുളള മാസങ്ങളില്‍ രജിസ്‌ട്രേഷന്‍ പുതുക്കേണ്ടവര്‍ക്ക് ഓഗസ്റ്റ് വരെ രജിസ്‌ട്രേഷന്‍ പുതുക്കല്‍ അനുവദിക്കും. ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ഫോണ്‍ മുഖേന ബന്ധപ്പെട്ടും രജിസ്‌ട്രേഷന്‍ പുതുക്കാം. രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവയും വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ചെയ്യാം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 90 ദിവസത്തിനകം ഹാജരാക്കിയാല്‍ മതിയാകും. ജനുവരി മുതല്‍ മേയ് വരെ രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി നടത്തിയിട്ടുളളവര്‍ ആഗസ്റ്റ് 27 നകം ഹാജരാക്കി വെരിഫൈ ചെയ്യണം. 2019 ഡിസംബര്‍ 20 ന് ശേഷം ജോലിയില്‍ നിന്നു നിയമാനുസൃതം വിടുതല്‍ ചെയ്യപ്പെട്ട് ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ആഗസ്റ്റ് 27 വരെ സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ത്ത് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

Related News