Loading ...

Home youth

കിറ്റ്‌സില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം എം.ബി.എ കോഴ്‌സിന് 30 വരെ അപേക്ഷിക്കാം

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സില്‍ എം.ബി.എ (ട്രാവല്‍ ആന്‍ഡ് ടൂറിസം) 2020-22 ബാച്ചിലേക്ക് ഓണ്‍ലൈനായി 30 വരെ അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദവും കെ-മാറ്റ്/ സി-മാറ്റ് യോഗ്യതയുമുള്ളവര്‍ക്കും അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും www.kittsedu.org ല്‍ അപേക്ഷിക്കാം.
കേരള സര്‍വകലാശാലയുടെയും എ.ഐ.സി.റ്റി.ഇയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സില്‍ ട്രാവല്‍, ടൂര്‍ ഓപ്പറേഷന്‍, ഹോസ്പിറ്റാലിറ്റി, എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ സ്‌പെഷ്യലൈസേഷനും ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷകള്‍ പഠിക്കാനും അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kittsedu.org. ഫോണ്‍: 0471-2327707, 9446529467.

Related News