Loading ...

Home Kerala

വൈദ്യുതി ബില്ലില്‍ ഇളവുകള്‍ അടുത്ത മാസം മുതല്‍

തിരുവനന്തപുരം: à´¸à´‚സ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വൈദ്യുതി ഉപഭോക്താക്കള്‍ക്കുള്ള ഇളവുകള്‍ അടുത്ത മാസം ആദ്യ വാരം മുതല്‍ നല്‍കുന്ന ബില്ലുകളില്‍ ഉള്‍പ്പെടുത്തുമെന്നു കെഎസ്‌ഇബി. ആനുകൂല്യങ്ങള്‍ മുഴുവന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ലഭിക്കും. നേരത്തെ ഉപയോഗിച്ച വൈദ്യുതിയുടെ ശരാശരിയും കോവിഡ് 19നെ തുടര്‍ന്നുള്ള ലോക്‌ഡോണ്‍ സമയത്തെ ഉപഭോഗ വര്‍ധനവും കണക്കിലെടുത്താണ് ഇളവുകള്‍ അനുവദിക്കുക.à´ˆ വര്‍ഷം ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ നല്‍കിയ ബില്ലുകള്‍ക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബില്‍ തുക ഇതിനകം അടച്ചവര്‍ക്കു തുടര്‍ന്നുള്ള ബില്ലുകളില്‍ സബ്സിഡി ക്രമപ്പെടുത്തി നല്‍കും. ഇതുവരെ ബില്‍ അടയ്ക്കാത്തവര്‍ക്ക് 5 ഗഡുക്കളായി അടയ്ക്കാനും അവസരമുണ്ട്. à´—ഡുകളുടെ എണ്ണം അഞ്ചായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സെക്ഷന്‍ ഓഫീസിലോ 1912 എന്ന കാള്‍ സെന്റര്‍ നമ്ബറിലോ അറിയിച്ച്‌ തവണകള്‍ ക്രമീകരിക്കാവുന്നതാണ്. തവണകള്‍ ആവശ്യമില്ലാത്തവര്‍ക്കു നിലവില്‍ ലഭിച്ച ബില്‍തുകയുടെ 70 ശതമാനം മാത്രം ഇപ്പോള്‍ അടച്ചാല്‍ മതിയാകും. ബാക്കിതുക തുടര്‍ന്നുള്ള ബില്ലുകളില്‍ ഇളവുകള്‍ ഉള്‍പ്പെടുത്തി നല്‍കും.ജൂലൈ ആദ്യ ആഴ്ചമുതല്‍ നല്‍കുന്ന വൈദ്യുതിബില്ലുകള്‍ ഇളവുകള്‍ ഉള്‍പ്പെടുത്തി ഉള്ളതായിരിക്കും. ആദ്യമായി ഓണ്‍ലൈന്‍ മുഖേന പണമടയ്ക്കുന്നവര്‍ക്കു ബില്‍ തുകയുടെ 5 %, പരമാവധി 100 രൂപ വരെ കാഷ് ബാക്ക് ആയി നല്‍കുന്ന ആനുകൂല്യം ഡിസംബര്‍ 31വരെ നീട്ടിയിട്ടുമുണ്ട്.

Related News