Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് വീണ്ടും കോവിഡ് മരണം

ക​ണ്ണൂ​ര്‍: സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍ കൂ​ടി കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി കെ.​പി. സു​നി​ല്‍ ആ​ണ് മ​രി​ച്ച​ത്. മ​ട്ട​ന്നൂ​രി​ല്‍ എ​ക്സൈ​സ് ഡ്രൈ​വ​റാ​യി​രു​ന്നു ഇ​യാ​ള്‍. കൊറോണ സ്ഥി​രീ​ക​രി​ച്ച്‌ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യുക‍യായിരുന്നു ഇയാള്‍. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 21 ആയി.​മ​ട്ട​ന്നൂ​ര്‍ എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ല്‍ ഡ്രൈ​വ​റാ​യ സു​നി​ല്‍ കു​മാ​റി​നെ കൊറോണ പി​ടി​പെ​ട്ട​തെ​ങ്ങ​നെ​യെ​ന്ന് ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഒ​രാ​ഴ്ച മു​മ്ബ് റി​മാ​ന്‍​ഡ് പ്ര​തി​യെ​യും കൊ​ണ്ട് ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തോ​ട്ട​ട​യി​ലെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലും ഇ​യാ​ള്‍ പോ​യി​രു​ന്നെ​ങ്കി​ലും ഇ​വി​ടു​ന്നാ​ണോ രോ​ഗ​ബാ​ധ​യു​ണ്ടാ​യെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

Related News