Loading ...

Home National

ഇ​ന്ത്യ -ചൈ​ന സഘർഷം;അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്തു പ്ര​തി​രോ​ധ​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്തു. ചീ​ഫ് ഓ​ഫ് ഡി​ഫ​ന്‍​സ് സ്റ്റാ​ഫ്‌ ബി​പി​ന്‍ റാ​വ​ത്ത്, മൂ​ന്ന് സൈ​നി​ക മേ​ധാ​വി​മാ​ര്‍, വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ര്‍ എ​ന്നി​വ​രാ​ണു യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ യോ​ഗം അ​വ​സാ​നി​ച്ച​തി​നു​ശേ​ഷം രാ​ജ്നാ​ഥ് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ല്‍​നി​ന്നു സ്വ​ന്തം വ​സ​തി​യി​ലേ​ക്കു പോ​യി. മൂ​ന്ന് മ​ണി​യോ​ടെ അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലെ​ത്തും. വൈ​കി​ട്ടോ​ടെ പ്ര​തി​രോ​ധ മ​ന്ത്രി ചൈ​നാ അ​തി​ര്‍​ത്തി​യി​ലെ സം​ഘ​ര്‍​ഷം സം​ബ​ന്ധി​ച്ച്‌ വി​ശ​ദീ​ക​ര​ണം ന​ല്‍​കു​മെ​ന്നാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍. à´•à´¿â€‹à´´â€‹à´•àµà´•â€‹à´¨àµâ€ ല​ഡാ​ക്കി​ല്‍ ചൈ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു കേ​ണ​ല​ട​ക്കം മൂ​ന്ന് ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണു യോ​ഗം. ഗാ​ല്‍​വാ​ന്‍ താ​ഴ്വ​ര​യി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ചൈ​നീ​സ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​ന്‍​ഫെ​ന്‍​ട്രി ബ​റ്റാ​ലി​യ​നി​ലെ ക​മാ​ന്‍​ഡിം​ഗ് ഓ​ഫി​സ​റാ​യ സ​ന്തോ​ഷ് ബാ​ബു​വും ര​ണ്ടു സൈ​നി​ക​രു​മാ​ണു കൊ​ല്ല​പ്പെ​ട്ട​ത്.

1975-ന് ​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ -ചൈ​ന സം​ഘ​ര്‍​ഷ​ത്തി​ല്‍ സൈ​നി​ക​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​കു​ന്ന​ത്. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ര്‍ ച​ര്‍​ച്ച തു​ട​ങ്ങി.

Related News