Loading ...

Home Kerala

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തുന്നവര്‍ക്ക് ആന്റി ബോഡി ടെസ്റ്റ് മതി

തിരുവനന്തപുരം: à´šà´¾à´°àµâ€à´Ÿàµà´Ÿàµ‡à´¡àµ വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന നിബന്ധന സര്‍ക്കാര്‍ ഒഴിവാക്കും. വിവിധ കോണുകളില്‍ നിന്ന് ശക്തമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ആദ്യ തീരുമാനത്തില്‍ നിന്ന് പിന്നോക്കം പോകുന്നത്. വിമാന യാത്രയ്ക്കു മുന്‍പ് ആന്റി ബോഡി ടെസ്റ്റ് നടത്തിയാല്‍ മതിയെന്നാണ് പുതിയ തീരുമാനം.വിദേശത്തു നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തുന്ന പ്രവാസികള്‍ കോവിഡ് 19 ഇല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്ന് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ വ്യവസ്ഥ വെച്ചത്. 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. à´µà´¿à´¦àµ‡à´¶ നാടുകളില്‍ നിന്ന് പ്രത്യേകിച്ച്‌ ഗള്‍ഫ് നാടുകളില്‍ നിന്ന് എത്തുന്ന കുറേപ്പേരില്‍ കോവിഡ് കണ്ടെത്തുന്ന സാഹചര്യത്തിലായിരുന്നു à´ˆ നിബന്ധന നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കം. ഇത് à´ˆ മാസം 20ന് പ്രാബല്യത്തില്‍ കൊണ്ടുവരാനായിരുന്നു തീരുമാനിച്ചിരുന്നത്.എന്നാല്‍ വന്ദേഭാരത് മിഷന്റെ ഭാഗമായി രാജ്യത്തെത്തുന്നവര്‍ക്ക് ഇത്തരം നിബന്ധനകള്‍ ഇല്ലെന്നിരിക്കെ à´ˆ നിബന്ധന കൊണ്ടുവരുന്നത് പ്രവാസികള്‍ക്കിടയില്‍ നിന്ന് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കൂടാതെ പല രാജ്യങ്ങളിലും വലിയ തുകയാണ് പരിശോധനയ്ക്ക് വേണ്ടി വരിക. നിലവിലെ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് ഇത് താങ്ങാനാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

Related News