Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നു; 35 പ്ര​ദേ​ശ​ങ്ങ​ളെ ഒ​ഴി​വാ​ക്കി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നു. ര​ണ്ടു പ്ര​ദേ​ശ​ങ്ങ​ളാ​ണു വ്യാ​ഴാ​ഴ്ച ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​യ​ത്. അ​തേ​സ​മ​യം, 35 എ​ണ്ണം ഹോ​ട്ട്സ്പോ​ട്ടി​ല്‍​നി​ന്ന് ഒ​ഴി​വാ​യി. നി​ല​വി​ല്‍ സം​സ്ഥാ​ന​ത്ത് 133 ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

സം​സ്ഥാ​ന​ത്ത് 83 പേ​ര്‍​ക്കാ​ണു പു​തു​താ​യി കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 62 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഒ​രാ​ള്‍ മ​രി​ച്ചു. ക​ണ്ണൂ​ര്‍ ഇ​രി​ട്ടി സ്വ​ദേ​ശി പി.​കെ. മു​ഹ​മ്മ​ദാ​ണ് മ​രി​ച്ച​ത്.

രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ 27 പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​താ​ണ്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് 37 പേ​ര്‍. à´¸â€‹à´¨àµà´ªâ€‹à´°àµâ€â€‹à´•àµà´•à´‚ മൂ​ലം 14 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. അ​ഞ്ച് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു.

തൃ​ശൂ​രി​ല്‍ സ​ന്പ​ര്‍​ക്കം മൂ​ലം രോ​ഗം വ​ന്ന​വ​രി​ല്‍ നാ​ലു പേ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​ണ്. നാ​ലു പേ​ര്‍ വെ​യ​ര്‍​ഹൗ​സി​ല്‍ ഹെ​ഡ് ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക​ളാ​ണ്.

Related News