Loading ...

Home Kerala

ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന; സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കി

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ധി​പ്പി​ച്ച ബ​സ് ചാ​ര്‍​ജ് വെ​ട്ടി​ക്കു​റ​ച്ച സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്‌​റ്റേ ചെ​യ്ത​തി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കി. സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ സമര്‍പ്പിച്ച അ​പ്പീ​ല്‍ ഡി​വി​ഷ​ന്‍ ബെ​ഞ്ച് വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കും.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ബ​സ് ഉ​ട​മ​ക​ള്‍​ക്കു​ള്ള നി​കു​തി മൂ​ന്ന് മാ​സ​ത്തേ​ക്ക് ഒ​ഴി​വാ​ക്കി​യി​ട്ടുണ്ട്. അ​തു​കൊ​ണ്ട് ബ​സ് ഉ​ട​മ​ക​ള്‍​ക്ക് സാ​മ്ബ​ത്തി​ക ബു​ദ്ധി​മു​ട്ടുണ്ടാകില്ല. ചാ​ര്‍​ജ് വ​ര്‍​ധ​ന സം​ബ​ന്ധി​ച്ചു​ള്ള കാ​ര്യ​ങ്ങ​ള്‍ ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ന്‍ ക​മ്മി​റ്റി പ​രി​ശോ​ധി​ച്ച്‌ വ​രികയാണ്. à´…തിനാല്‍ സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ സ്‌​റ്റേ നി​യ​മ​പ​ര​മാ​യി നി​ല​നി​ല്‍​കു​ന്ന​ത​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി.

മോ​ട്ടോ​ര്‍വാ​ഹ​ന നി​യ​മപ്ര​കാ​രം ചാ​ര്‍​ജ് വ​ര്‍​ധ​ന അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് അ​വ​കാ​ശ​മു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ കോ​ട​തി ഇ​ട​പെ​ടു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.

Related News