Loading ...

Home youth

പിഎസ്‌സി ഓണ്‍ലൈന്‍ പരീക്ഷകളും അഭിമുഖങ്ങളും ജൂലൈ മുതല്‍; കെഎഎസ് പരീക്ഷാ ഫലം ഈ മാസം

തിരുവനന്തപുരം: à´ªà´¿à´Žà´¸àµâ€Œà´¸à´¿ ഓണ്‍ലൈന്‍ പരീക്ഷകളും അഭിമുഖങ്ങളും ജൂലൈയില്‍ ആരംഭിക്കും. കമ്മീഷന്‍ യോ​ഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ലോക്ഡൗണിനെ തുടര്‍ന്നു മാറ്റിവച്ച പരീക്ഷകള്‍ സ്കൂള്‍ അധികൃതരുമായുള്ള ചര്‍ച്ചയ്ക്കു ശേഷം ഓഗസ്റ്റില്‍ നടത്തും. വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഡയറ്റുകളില്‍ അധ്യാപക നിയമനത്തിനുള്ള വിശേഷാല്‍ ചട്ടം കമ്മീഷന്‍ അം​ഗീകരിച്ചു.കെഎഎസ് പ്രാഥമിക പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തുന്ന ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ പുറത്തായ സംഭവത്തില്‍ ആഭ്യന്തര വിജിലന്‍സ് അന്വേഷണം നടത്താനുള്ള തീരുമാനം യോഗം അംഗീകരിച്ചു. പരീക്ഷയുടെ ഫലം à´ˆ മാസം തന്നെ പ്രസിദ്ധീകരിക്കും. à´•àµ‚ടുതല്‍ ഉദ്യോഗസ്ഥരെ പരിശോധനയ്ക്കു നിയോഗിക്കാനും തീരുമാനമായി.രഹസ്യ വിവരങ്ങള്‍ പുറത്താകുന്നത് ഒഴിവാക്കാന്‍ കര്‍ശന നടപടി വേണമെന്ന് യോഗം പിഎസ്‌സി സെക്രട്ടറിക്കു നിര്‍ദേശം നല്‍കി. മൂല്യനിര്‍ണയം നടത്താന്‍ നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥര്‍ക്കു പുറമേ പരീക്ഷാ കണ്‍ട്രോളര്‍ക്കും വിവിധ ജോയിന്റ് സെക്രട്ടിമാര്‍ക്കും ഡപ്യൂട്ടി സെക്രട്ടറിമാര്‍ക്കും അണ്ടര്‍ സെക്രട്ടറിമാര്‍ക്കും വിവിധ സെക്‌ഷനുകളിലെ തലവന്‍മാര്‍ക്കും ഉത്തരവിന്റെ കോപ്പി ഡപ്യൂട്ടി സെക്രട്ടറി അയച്ചിട്ടുണ്ട്. അതിനാല്‍ കുറ്റക്കാരെ കണ്ടെത്താന്‍ സമഗ്ര അന്വേഷണം വേണമെന്ന പിഎസ്‌സി സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കമ്മിഷന്‍ അംഗീകരിച്ചു.

Related News