Loading ...

Home Kerala

അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി

വിവാദമായ അതിരപ്പള്ളി ജല വൈദ്യുതി പദ്ധതിക്ക് സര്‍ക്കാരിന്‍റെ എന്‍.ഒ.സി. ഈ മാസം നാലിന്ന് ഇറക്കിയ ഉത്തരവിലൂടെ ഊര്‍ജവകുപ്പാണ് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കെ.എസ്.ഇ.ബിക്ക് അനുമതി നല്‍കിയത്. ഏഴു വര്‍ഷത്തേക്കാണ് എന്‍.ഒ.സി.

മിന്നല്‍ വേഗത്തിലാണ് ഊര്‍ജ്ജ വകുപ്പ് അതിരപ്പള്ളി പദ്ധതിക്ക് എന്‍ ഒ സി നല്‍കിയത്. അതിരപ്പള്ളി പദ്ധതിയുടെ സാമ്പത്തിക സാങ്കേതിക അനുമതിക്കായി കേന്ദ്ര വൈദ്യുത അതോറിറ്റിയെ സമീപിക്കേണ്ടതുണ്ടെന്ന് കാണിച്ച് കെ എസ് ഇ ബി ചെയര്‍മാന്‍ ഊര്‍ജവകുപ്പിന് കത്തയക്കുന്ന ജൂണ്‍ 1 നാണ്. ജൂണ്‍ 4 ന് തന്നെ എന്‍ ഒ സി ന്ല‍കി ഊര്‍ജവകുപ്പ് ഉത്തരവിറക്കി. അനുമതികള്‍ റദ്ദായ ജല വൈദ്യുതി പദ്ധതികള‍് പുനപരിശോധിക്കാന്‍ കേന്ദ്ര വൈദ്യുതി റഗുലേറ്ററി അതോറിറ്റി 2019 ല്‍ തീരുമാനമെടുത്തിരുന്നു. ഇതിന്‍റ ഭാഗമായി അതിരപ്പള്ളി പദ്ധതി കൂടി സമര്‍പ്പിക്കാന്‍ കെ.എസ്.ഇ.ബി തീരുമാനിക്കുകയായിരുന്നു.അതിരപ്പള്ളി പദ്ധതിയുടെ സാങ്കേതിക, സാമ്പത്തിക അനുമതി 2008 റദ്ദായതിനാല്‍ അപേക്ഷ നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരിന്‍റെ എന്‍.ഒ.സി ആവശ്യമായിരുന്നു. ഈ സാഹചര്യത്തിലാണ് കെ.എസ്.ഇ.ബി അപേക്ഷിക്കുന്നതും സര്‍ക്കാര്‍ അനുമതി നല്‍കുന്നതും. പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നേരത്തെ തന്നെ വിവാദമായ പദ്ധതി നടപ്പാക്കാന്‍ ഈ സര്‍ക്കാരിന്‍റെ കാലത്ത് ശ്രമം തുടങ്ങിയെങ്കിലും പ്രതിപക്ഷം ഉള്‍പ്പെടെ ശക്തമായ എതിര്‍പ്പുയര്‍ത്തി. തുടര്‍ന്ന് പദ്ധതിമായി മുന്നോട്ടുപോകില്ലെന്ന് സര്‍ക്കാര്‍ നിയസഭയില്‍ വ്യക്തമായിക്കിയരുന്നതാണ്. 163 മെഗാവാട്ട് ശേഷിയുള്ള പദ്ധതി ചാലക്കുടി പുഴയിലാണ് നടപ്പാക്കുക. 7 വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക് കൂട്ടല്‍.

Related News