Loading ...

Home National

ആ​സാ​മി​ലെ എ​ണ്ണ​ക്കി​ണ​റി​ല്‍ വ​ന്‍ തീ​പി​ടി​ത്തം

ഗോ​ഹ​ട്ടി: ആ​സാ​മി​ലെ എ​ണ്ണ​ക്കി​ണ​റി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. ടി​ന്‍​സു​കി​യ ജി​ല്ല​യി​ല്‍ വാ​ത​ക​ച്ചോ​ര്‍​ച്ച​യു​ണ്ടാ​യ എ​ണ്ണ​ക്കി​ണ​റി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ഓ​യി​ല്‍ ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ളതാണിത്.ദേ​ശീ​യ ദു​ര​ന്ത​നി​വ​ലാ​ര​ണ സേ​ന സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. അപകടത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ക​ഴി​ഞ്ഞ 14 ദി​വ​സ​മാ​യി എ​ണ്ണ​ക്കി​ണ​റി​ല്‍​നി​ന്നും വാ​ത​ക​ച്ചോ​ര്‍​ച്ച​യു​ണ്ടാ​യി​രു​ന്നു. ഓ​യി​ല്‍ ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ വി​ദ​ഗ്ധ​രും എ​ഞ്ചി​നീ​യ​ര്‍​മാ​രും വാ​ത​ക, എ​ണ്ണ ചോ​ര്‍​ച്ച നി​യ​ന്ത്രി​ക്കാ​ന്‍ ശ്ര​മി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ് സ്‌​ഫോ​ട​നം ഉ​ണ്ടാ​യ​ത്.1,610 കു​ടും​ബ​ങ്ങ​ളെ നേ​ര​ത്തെ ത​ന്നെ പ്ര​ദേ​ശ​ത്തു​നി​ന്നും മാ​റ്റി​പ്പാ​ര്‍‌​പ്പി​ച്ചി​രു​ന്നു. എ​ണ്ണ ചോ​ര്‍​ച്ച​യു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്തെ നി​ര​വ​ധി മ​ത്സ്യ​ങ്ങ​ളും ഡോ​ള്‍​ഫി​നു​ക​ളും പ​ക്ഷി​ക​ളും ച​ത്തി​രു​ന്നു.

Related News