Loading ...

Home National

ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുന്നു; രാജ്യത്ത് ഇന്ന് മുതല്‍ കൂടുതല്‍ ഇളവ്

രാജ്യത്ത് ഇന്നുമുതല്‍ കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കും. ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത്. സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്ന് മുതല്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കും. പൊതുമേഖലാ സ്ഥാപനങ്ങള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സഹകരണസ്ഥാപനങ്ങള്‍ എന്നിവയില്‍ എല്ലാ ജീവനക്കാരും ജോലിക്കെത്തണം. എന്നാല്‍ കണ്ടെയിന്‍മെന്റ് സോണുകളിലെ ഓഫീസുകളില്‍ നിയന്ത്രണം തുടരും.സംസ്ഥാനത്തെ ക്ഷേത്രങ്ങളും മാളുകളും ഹോട്ടലുകളും തുറക്കുന്നതിന് മുന്നോടിയായുളള വൃത്തിയാക്കല്‍ ജോലികള്‍ ഇന്ന് നടക്കും. കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം. 65 വയസിന് മുകളില്‍ ഉളളവര്‍ക്കും10 വയസില്‍ താഴെയുളളവര്‍ക്കും പ്രവേശനം ഉണ്ടാകില്ല. റസ്റ്റോറന്റുകളിലും ഫുഡ് കോര്‍ട്ടുകളിലും പകുതി ഇരിപ്പിടങ്ങളില്‍ മാത്രമെ ആളുകളെ അനുവദിക്കൂ. മാളുകളിലെ സിനിമാഹാളുകളും കുട്ടികളുടെ കളിസ്ഥലങ്ങളും തുറക്കില്ല.ആരാധനാലയങ്ങളില്‍ ഇന്നു മുതല്‍ ആളുകള്‍ക്ക് പ്രവേശനം അനുവദിക്കുമെങ്കിലും മഹാരാഷ്ട്ര, തമിഴ്‌നാട് , ഒഡീഷ, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആരാധനാലയങ്ങള്‍ തല്‍ക്കാലം തുറക്കില്ല. പഞ്ചാബില്‍ റസ്റ്ററന്റുകള്‍ അടഞ്ഞ് കിടക്കും. ഡല്‍ഹിയില്‍ ആരാധനാലയങ്ങളും റസ്റ്ററന്റുകളും മാളുകളും തുറക്കും. ഹോട്ടലുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ല. ഇളവുകള്‍ക്ക് ശേഷമുള്ള ദേശീയ സാഹചര്യം ഈയാഴ്ച കേന്ദ്രം വിലയിരുത്തും.അതേ സമയം രാജ്യത്തെ സ്‌കൂളുകള്‍ ഓഗസ്റ്റിനു ശേഷമേ തുറക്കൂ എന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്റിയാല്‍ വ്യക്തമാക്കി. ഘട്ടം ഘട്ടമായാകും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുക. ഓഗസ്റ്റ് പതിനഞ്ചിനു ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവുകയെന്ന് ബി ബി സിക്ക് നല്‍കിയ അഭിമുഖത്തില്‍ മാനവശേഷി മന്ത്രി വ്യക്തമാക്കി.

Related News