Loading ...

Home Kerala

ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ ചൊ​വ്വാ​ഴ്ച തു​റ​ക്കും;സാ​മൂ​ഹി​ക അകലം പാലിക്കണം

തി​രു​വ​ന​ന്ത​പു​രം: ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ ആ​ഹാ​ര​സാ​ധ​ന​ങ്ങ​ളും നൈ​വേ​ദ്യ​വും അ​ര്‍​ച്ച​നാ ദ്ര​വ്യ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഒ​രു പാ​ത്ര​ത്തി​ല്‍​നി​ന്ന് ച​ന്ദ​ന​വും ഭ​സ്മ​വും ന​ല്‍​ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

എ​ട്ടാം തീ​യ​തി മു​ത​ല്‍ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പു​റ​ത്തി​റ​ക്കി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തി​ങ്ക​ളാ​ഴ്ച ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​ന് നീ​ക്കി​വ​യ്ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. à´•àµ‡â€‹à´¨àµà´¦àµà´°â€‹à´®à´¾â€‹à´°àµâ€â€‹à´—​നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കു​ന്ന​ത്. ആ​രാ​ധ​ന​യ്ക്ക് എ​ത്തു​ന്ന​വ​ര്‍ എ​ല്ലാ​വ​രും മാ​സ്ക് ധ​രി​ക്ക​ണം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ പാ​ടി​ല്ല. കോ​വി​ഡ് പ്ര​തി​രോ​ധ പോ​സ്റ്റ​ര്‍ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ പ​തി​പ്പി​ക്കു​ക​യും വേ​ണം.

ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ച​ട​ങ്ങു​ക​ളി​ല്‍ ക​ര​സ്പ​ര്‍​ശം പാ​ടി​ല്ല. ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ വ​ലി​പ്പം അ​നു​സ​രി​ച്ചും സാ​മൂ​ഹി​ക അ​ക​ല നി​ബ​ന്ധ​ന പാ​ലി​ച്ചും ഒ​രു സ​മ​യം എ​ത്ര​പേ​ര്‍ എ​ത്ത​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ ക്ര​മീ​ക​ര​ണം ഉ​ണ്ടാ​കും. ആ​റ​ടി അ​ക​ലം ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും ബാ​ധ​ക​മാ​ണ്. മൂ​ന്ന് ച. ​മീ​റ്റ​റി​ന് 15 പേ​ര്‍ എ​ന്ന തോ​തി​ലാ​കും ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ന്‍ അ​നു​മ​തി​യു​ണ്ടാ​കു​ക.

എ​ന്നാ​ല്‍ ഒ​രു സ​മ​യം എ​ത്തി​ച്ചേ​രു​ന്ന​വ​രു​ടെ എ​ണ്ണം പ​ര​മാ​വ​ധി 100 ആ​യി പ​രി​മി​ത​പ്പെ​ടു​ത്തും. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​വ​രു​ടെ പേ​രും ഫോ​ണ്‍ ന​മ്ബ​റും ശേ​ഖ​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

10 വ​യ​സി​ല്‍ താ​ഴെ പ്രാ​യ​മാ​യ കു​ട്ടി​ക​ളും 65 വ​യ​സ് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ എ​ത്താ​ന്‍ പാ​ടി​ല്ല. ഇ​വ​ര്‍ വീ​ടു​ക​ളി​ല്‍ ത​ന്നെ തു​ട​ര​ണം. 65 വ​യ​സ് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള പു​രോ​ഹി​ത​ര്‍​ക്കും ഈ ​നി​ബ​ന്ധ​ന ബാ​ധ​ക​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വി​ഗ്ര​ഹ​ങ്ങ​ളി​ലും വി​ശു​ദ്ധ പു​സ്ത​ക​ങ്ങ​ളി​ലും തൊ​ട​രു​ത്. അ​ന്ന​ദാ​നം, ചോ​റൂ​ണ്, എ​ന്നി​വ ഒ​ഴി​വാ​ക്ക​ണം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ക്ക​രു​ത്. പൊ​തു​ടാ​ങ്കി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ക്ക​രു​ത്. പാ​യ, വി​രി​പ്പ് എ​ന്നി​വ​ര്‍ ആ​രാ​ധ​ന​യ്ക്ക് എ​ത്തു​ന്ന​വ​ര്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. ശ​ബ​രി​മ​ല​യി​ല്‍ വെ​ര്‍​ച്വ​ല്‍ ക്യൂ ​വ​ഴി ദ​ര്‍​ശ​നം അ​നു​വ​ദി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related News