Loading ...

Home Kerala

പിഎസ്ജി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഹൈ എൻഡ് ഫെയ്സ് ഷീൽഡ് വിതരണം ചെയ്തു

എറണാകുളം: യുഎസ് ആസ്ഥാനമായുള്ള പിഎസ്ജി ഗ്രൂപ്പ് ഓഫ് കമ്പനീസന്റെ സ്ഥാപകനും പ്രവാസി മലയാളി വ്യവസായിയുമായ  ജിബി പാറയ്ക്കൽ , കേരളത്തിലെ വിവിധ ആശുപത്രികളിലെ കോവിഡ് 19 ഫ്രണ്ട് ലൈൻ തൊഴിലാളികൾക്ക് ഹൈ എൻഡ് ഫെയ്സ് ഷീൽഡ് വിതരണം ചെയ്തു .കേരള സർക്കാരിന്റെ കോവിഡ് 19 പ്രവർത്തനങ്ങൾക്ക് പിന്തുണയായി പാറയ്ക്കൽ ചാരിറ്റി ഇന്റർനാഷണലും നടൻ ആസിഫ് അലിയും ചേർന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.  അടുത്തിടെ പുറത്തിറങ്ങിയ വാർത്തകൾ ഇതുവരെ എന്ന ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയാണ്  ജിബി പാറയ്ക്കൽ. എറണാകുളം ജില്ലയിലെ ഹൈ എൻഡ് ഫെയ്സ് ഷീൽഡ് വിതരണോദ്ഘാടനം, à´Žà´‚ പി ഹൈബി ഈഡൻ , ഫാദർ ജിയോ കടവി ( ഡയറക്ടർ കേരള കത്തോലിക്കാ കോൺഗ്രസ് ) , സിനിമ  പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ എന്നിവരുടെ സാന്നിധ്യത്തിൽ , നടൻ ആസിഫ് അലി ബഹുമാനപ്പെട്ട ജില്ലാ കളക്ടർ എസ് സുഹാസിന് ഫേസ് ഷീൽഡ് കൈമാറികൊണ്ട് നിർവഹിച്ചു.

Related News