Loading ...

Home Education

എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനം ജൂലായ് ആദ്യം

തിരുവനന്തപുരം: à´°à´£àµà´Ÿàµ ഘട്ടങ്ങളിലായി നടന്ന എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഫലപ്രഖ്യാപനം ജൂലായ് ആദ്യം. ഇതിന്റെ തുടര്‍ച്ചയായി ഹയര്‍സെക്കന്‍ഡറി ഫലവും വരും.എസ്‌എസ്‌എല്‍സി രണ്ടാം ഘട്ട മൂല്യനിര്‍ണയം തിങ്കളാഴ്ച ആരംഭിച്ചിരുന്നു. എന്നാല്‍ പല ക്യാമ്ബുകളിലും അധ്യാപകര്‍ കുറവായതിനാല്‍ സാവധാനമാണ് മൂല്യനിര്‍ണയം. à´ˆ മാസം അവസാനത്തോടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കും. തുടര്‍ന്ന് ടാബുലേഷനും മാര്‍ക്ക് ഒത്തുനോക്കലും നടത്താന്‍ ഒരാഴ്ച വേണം. അത് പൂര്‍ത്തിയാക്കി ജൂലായ് ആദ്യം ഫലം പ്രഖ്യാപിക്കാനാകുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കരുതുന്നത്.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച്‌ മാസത്തില്‍ നടന്നുവന്ന എസ്‌എസ്‌എല്‍സി പരീക്ഷ ഇടയ്ക്ക് വച്ച്‌ നിര്‍ത്തിവെച്ചു. à´¤àµà´Ÿà´°àµâ€à´¨àµà´¨àµ മെയ് അവസാനമാണ് അവശേഷിക്കുന്ന പരീക്ഷകള്‍ നടത്തിയത്. അല്ലാത്തപക്ഷം ഏപ്രില്‍, മെയ് മാസങ്ങളിലായി എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം പുറത്തുവരേണ്ടതാണ്.

Related News