Loading ...

Home Kerala

അന്തര്‍ജില്ലാ ബസ് സര്‍വീസുകള്‍ ഇന്ന് മുതല്‍; ടിക്കറ്റ് നിരക്കില്‍ മാറ്റമില്ല

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവ് അനുവദിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്കുള്ള ബസ് സര്‍വീസുകള്‍ ഇന്ന് മുതല്‍. ബസുകളില്‍ പഴയ ടിക്കറ്റ് നിരക്ക് തന്നെയായിരിക്കും. എല്ലാ സീറ്റിലും യാത്രക്കാര്‍ക്ക് ഇരിക്കാം. എന്നാല്‍, നിന്നു കൊണ്ടുള്ള യാത്ര അനുവദിക്കില്ല. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി എല്ലാ സീറ്റുകളിലും ഇരുന്നുള്ള യാത്ര നേരത്തെ വിലക്കിയിരുന്നു. എന്നാല്‍, എല്ലാ സീറ്റുകളിലും ഇരുന്ന് യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കേന്ദ്ര മാനദണ്ഡം അനുസരിച്ചാണ് അയല്‍ ജില്ലകളിലേക്കുള്ള ബസ് സര്‍വീസ് പുനഃരാരംഭിക്കുന്നത്.എല്ലാ സീറ്റിലും യാത്രക്കാരെ അനുവദിച്ച സാഹചര്യത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധനയുണ്ടാകില്ല. à´¯à´¾à´¤àµà´°à´•àµà´•à´¾à´°àµà´Ÿàµ† എണ്ണം പരിമിതപ്പെടുത്തിയപ്പോള്‍ സര്‍ക്കാര്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ബസിലെ യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. മുന്‍പിലെ വാതിലിലൂടെ കയറുകയും പിന്‍വാതിലിലൂടെ പുറത്തിറങ്ങുകയും ആണ് ചെയ്യേണ്ടത്. മുന്‍വാതിലില്‍ സാനിറ്റൈസര്‍ ഉണ്ടായിരിക്കണം. 2,190 ഓര്‍ഡിനറി സര്‍വീസുകളും 1,037 അന്തര്‍ ജില്ലാ സര്‍വീസുകളുമായിരിക്കും നടത്തുക.അതേസമയം, പഴയ നിരക്കില്‍ സമീപ ജില്ലയിലേക്ക് സര്‍വീസ് നടത്താനാകില്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ നിലപാട്. നിരക്ക് വര്‍ധിപ്പിക്കാതെ അന്തര്‍ജില്ലാ സര്‍വീസ് നടത്തില്ലെന്ന് സ്വകാര്യ ബസുടമകള്‍ അറിയിച്ചു.പകുതി സീറ്റുകളില്‍ യാത്രാനുമതി എന്നാണ് ആദ്യം ആലോചിച്ചത്. എന്നാല്‍, വിമാനത്തിലും ട്രെയിനിലും മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ കയറ്റുന്നുണ്ട്. അതുകൊണ്ട് ബസിലും അങ്ങനെ യാത്രക്കാരെ അനുവദിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.അന്തര്‍ജില്ലാ ബസ് സര്‍വീസ് പരിമിതമായ തോതില്‍ അനുവദിക്കാമെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്. തൊട്ടടുത്ത രണ്ടു ജില്ലകള്‍ക്കിടയില്‍ ബസ് സര്‍വീസ് അനുവദിക്കാം. സുരക്ഷാമാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കം. കാറില്‍ ഡ്രൈവറെ കൂടാതെ മൂന്ന് യാത്രക്കാര്‍. ഓട്ടോറിക്ഷയില്‍ ഡ്രെെവര്‍ കൂടാതെ രണ്ട് യാത്രക്കാര്‍ എന്നിങ്ങനെയും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Related News