Loading ...

Home National

നിസര്‍ഗ തീവ്ര ചുഴലികാറ്റായി മാറി;മുംബൈയില്‍ നിരോധനാജ്ഞ

നിസര്‍ഗ ചുഴലിക്കാറ്റ് ഉടന്‍ തീവ്ര ചുഴലിക്കാറ്റായി മാറും. കാറ്റിന്റെ വേഗത മണിക്കൂറില്‍ 100 കിലോമീറ്റര്‍ കടക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ അലിബാഗിലൂടെ ഇന്ന് വൈകുന്നേരത്തോടെയാണ് നിസര്‍ഗ തീരം തൊടുക120 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ വടക്കന്‍ മഹാരാഷ്ട്ര തീരവും ഇതോടു ചേര്‍ന്ന് കിടക്കുന്ന ഗുജറാത്തിന്റെ തെക്കന്‍ തീരവും അതീവ ജാഗ്രതയിലാണ്. കടല്‍ ഒരു കിലോമീറ്റര്‍ വരെ കരയിലേക്ക് കയറാമെന്ന മുന്നറിയിപ്പുമുണ്ട്. തീരപ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിക്കുകയാണ്മുംബൈ, താനെ, പാല്‍ഘര്‍, റായ്ഗഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. à´œà´¨à´™àµà´™à´³àµâ€ വീടുകളില്‍ നിന്ന് പുറത്തേക്കിറങ്ങരുതെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു. മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിമാന സര്‍വീസുകള്‍ ഉള്‍പ്പെടെ റദ്ദാക്കികൊവിഡിന് പിന്നാലെ നിസര്‍ഗയെ കൂടി പ്രതിരോധിക്കേണ്ട ഗുരുതരമായ സ്ഥിതിയാണ് മുംബൈക്കുള്ളത്. 2005ന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ മഴയാകുമെന്നാണ് പ്രവചനം. കനത്ത മഴയില്‍ നഗരം വെള്ളത്തില്‍ മുങ്ങുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. 2005ലുണ്ടായ വെള്ളപ്പൊക്കത്തില്‍ ആയിരത്തിലേറെ പേരാണ് മരിച്ചത്.

Related News