Loading ...

Home Education

ടി​വി​യി​ല്ലാ​ത്ത കു​ട്ടി​ക​ള്‍​ക്ക് അ​യ​ല്‍​പ​ക്ക പ​ഠ​ന​കേ​ന്ദ്രം പ​ദ്ധ​തി​യു​മാ​യി സ​ര്‍​ക്കാ​ര്‍

തി​രു​വ​ന​ന്ത​പു​രം: വീ​ട്ടി​ല്‍ ടി​വി​യി​ല്ലാ​ത്ത കു​ട്ടി​ക​ള്‍​ക്ക് പ​ഠ​ന സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​യ​ല്‍​പ​ക്ക പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ടി​വി വാ​ങ്ങു​ന്ന​തി​ന് കെ​എ​സ്‌എ​ഫ്‌ഇ 75 ശ​ത​മാ​നം ചെ​ല​വ് വ​ഹി​ക്കും. ടി​വി​യു​ടെ 25 ശ​ത​മാ​നം ചെ​ല​വും കേ​ന്ദ്രം ഒ​രു​ക്കു​ന്ന ചെ​ല​വും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കു​ടും​ബ​ശ്രീ വ​ഴി ലാ​പ്ടോ​പ്പ് വാ​ങ്ങാ​നു​ള്ള ഒ​രു സ്കീം ​കെ​എ​സ്‌എ​ഫ്‌ഇ ന​ട​പ്പി​ലാ​ക്കു​ന്നു. ആ​ദ്യ ആ​ഴ്ച​യി​ല്‍ ട്ര​യ​ല്‍ സം​പ്രേ​ഷ​ണ​മാ​ണ്. ജൂ​ണ്‍ ഒ​ന്നി​ലെ ക്ലാ​സു​ക​ള്‍ ജൂ​ണ്‍ എ​ട്ടി​ന് പു​ന​സം​പ്രേ​ഷ​ണം ചെ​യ്യും. à´‰â€‹à´¨àµà´¨â€‹à´¤ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലും ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ തു​ട​ങ്ങി. സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ​യും ഇ​ന്‍റ​ര്‍​നെ​റ്റി​ന്‍റെ ല​ഭ്യ​ത​യ്ക്ക​നു​സ​രി​ച്ച്‌ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സ് ന​ല്‍​കും. ഇ​ത് ല​ഭ്യ​മ​ല്ലാ​ത്ത കു​ട്ടി​ക​ള്‍​ക്ക് കോ​ളേ​ജി​ലോ മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ലോ സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

എ​സ്‌എ​സ്‌എ​ല്‍​സി-​പ്ല​സ് ടു ​പ​രീ​ക്ഷ​ക​ള്‍ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി. ലോ​ക്ക് ഡൗ​ണ്‍ ഘ​ട്ട​ത്തി​ല്‍ കു​റ്റ​മ​റ്റ രീ​തി​യി​ല്‍ പ​രീ​ക്ഷ ന​ട​ത്തി​യ​വ​രെ​യും കു​ട്ടി​ക​ളെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

Related News