Loading ...

Home National

അതിര്‍ത്തിയില്‍ പറന്ന് ചൈനീസ് പോര്‍വിമാനങ്ങള്‍, നിരീക്ഷണം ശക്തമാക്കി ഇന്ത്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തിയിലെ അനിശ്ചിതാവസ്ഥ കൂടുതല്‍ ശക്തമാവുന്നു. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ ചൈനീസ് പോര്‍ വിമാനങ്ങള്‍ പരീക്ഷണ പറക്കല്‍ നടത്തി. ഇതോടെ മേഖലയിലെ നിരീക്ഷണം കൂടുതല്‍ ശക്തമാക്കുകയാണ് ഇന്ത്യ.കിഴക്കന്‍ ലഡാക്കിനോട് ചേര്‍ന്നുള്ള ചൈനയുടെ വ്യോമതാവളമായ ഹോട്ടനില്‍ നിന്നും ഗര്‍ഗുന്‍സയില്‍ നിന്നും 10-12 ചൈനീസ് പോര്‍വിമാനങ്ങള്‍ അതിര്‍ത്തിയോട് ചേര്‍ന്ന് പറന്നുവെന്നാണ് റിപ്പോര്‍ട്ട്. ചൈനയുടെ ജെ 7 ജെ 11 പോര്‍വിമാനങ്ങളാണ് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ 30 കിലോമീറ്റര്‍ മാറി പറന്നത്. നിലവില്‍ വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചതായി വിവരമില്ല.അതേസമയം മേഖലയിലെ വ്യോമ നിരീക്ഷണം അടക്കം ശക്തമാക്കാന്‍ തീരുമാനമായിട്ടുണ്ട്. മെയ് ആദ്യ വാരത്തില്‍ തന്നെ ലഡാക്ക് മേഖലയിലേക്ക് ഇന്ത്യ പോര്‍വിമാനങ്ങളെത്തിച്ചിരുന്നു. ഇന്ത്യയുടേയും ചൈനയുടേയും ഹെലികോപ്റ്ററുകള്‍ നേര്‍ക്കുനേര്‍ പറന്ന സംഭവത്തിന് പിന്നാലെയായിരുന്നു ഈ നടപടി.കഴിഞ്ഞ വര്‍ഷം ആറ് പാകിസ്താന്‍ ജെഎഫ്- 17എസ് പോര്‍വിമാനങ്ങള്‍ ഇവിടെ ചൈനക്കൊപ്പം സംയുക്ത വ്യോമാഭ്യാസം നടത്തിയിരുന്നു. ഇതിനു ശേഷം ഹോട്ടന്‍ വ്യോമതാവളം ഇന്ത്യയുടെ നിരീക്ഷണത്തിലാണ്. ഷഹീന്‍ 8 എന്ന് പേരിട്ട വ്യോമാഭ്യാസത്തില്‍ പങ്കെടുക്കാന്‍ പാക് അധീന കശ്മീരിലെ സ്‌കാര്‍ഡുവില്‍ നിന്നാണ് ഹോട്ടനിലേക്ക് പാക് പോര്‍വിമാനങ്ങള്‍ പോയത്.

Related News