Loading ...

Home National

കൊറോണ വ്യാപനം ; ഡല്‍ഹിയില്‍ അതിര്‍ത്തി ഒരാഴ്ചത്തേക്ക് അടച്ചിടും

ന്യൂ​ഡ​ല്‍​ഹി: കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഡ​ല്‍​ഹി​ല്‍​യി​ല്‍ അ​തി​ര്‍​ത്തി​ക​ള്‍ ഒ​രാ​ഴ്ച​ത്തേ​ക്ക് കൂ​ടി അ​ട​ച്ചി​ടും. ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ചിരിക്കുന്നത്.ഡല്‍ഹിയില്‍ അ​വ​ശ്യ സ​ര്‍​വീ​സു​ക​ള്‍​ക്ക് മാ​ത്ര​മാ​യി​രി​ക്കും അ​നു​മ​തി ന​ല്‍​കു​ക. ഇ -​പാ​സ് ഇ​ല്ലാ​ത്ത​വ​രെ യാ​ത്ര ചെയ്യാന്‍ അ​നു​വ​ദി​ക്കി​ല്ല. ഒ​രാ​ഴ്ചയ്ക്ക് ശേഷം ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം തേടിയ ശേ​ഷ​മാ​യി​രി​ക്കും അ​തി​ര്‍​ത്തി​ക​ള്‍ തു​റ​ക്ക​ണോ വേ​ണ്ട​യോ എ​ന്ന കാര്യത്തില്‍ തീ​രു​മാ​ന​മെ​ടു​ക്കു​ക​യെ​ന്നും കേ​ജ​രി​വാ​ള്‍ വ്യക്തമാക്കി.അ​തേ​സ​മ​യം ഡല്‍ഹിയിലെ ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ള്‍, സ​ലൂ​ണു​ക​ള്‍ ഉ​ള്‍​പ്പ​ടെ എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും തു​റ​ക്കാ​ന്‍ സര്‍ക്കാര്‍ അ​നു​മ​തി ന​ല്‍​കി.

Related News