Loading ...

Home National

ഡല്‍ഹി സ്ഥിരമായി അടച്ചിടാന്‍ കഴിയില്ല; അരവിന്ദ് കേജ് രിവാള്‍

ഡല്‍ഹി സ്ഥിരമായി അടച്ചിടാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. മുന്‍ കരുതലുകള്‍ സ്വീകരിച്ച്‌ മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും പകര്‍ച്ചവ്യാധിക്കൊപ്പം ജീവിക്കാന്‍ ഡല്‍ഹി നിവാസികള്‍ പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് സമ്മതിക്കുന്നു.
എന്നാല്‍, ഇക്കാര്യത്തില്‍ നാം പരിഭ്രാന്തരാകരുത്. ഡല്‍ഹിയിലെ സ്ഥിതി എന്നെ ആശങ്കപ്പെടുത്തുന്നത് രണ്ട് കാരണങ്ങള്‍കൊണ്ടാണ്. ഒന്ന് മരണ സംഖ്യ കൂടുന്നുവെന്നതും മറ്റൊന്ന് ആശുപത്രിയില്‍ കിടക്കകളുടെ അപര്യാപ്തതയെന്നും അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞു.

Related News