Loading ...

Home Kerala

അറബിക്കടലില്‍ ന്യൂനമര്‍ദം: കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂറില്‍ തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇത് മൂലം കനത്ത മഴ പെയ്യുമെന്നുമാണ് മുന്നറിയിപ്പ്. അതേസമയം യമന്‍-ഒമാന്‍ തീരത്തോട് അടുത്ത് രൂപം കൊണ്ട ശക്തമായ ന്യൂനമര്‍ദം 17.3°N അക്ഷാംശത്തിലും 54.2°E രേഖാംശത്തിലുമാണ്. ഇത് കൂടുതല്‍ ശക്തി പ്രാപിച്ച്‌ അടുത്ത 12 മണിക്കൂറില്‍ തീവ്രന്യൂനമര്‍ദമായി മാറും. എന്നാല്‍ ഇത് കേരളത്തിലെ കാലാവസ്ഥയെ ബാധിക്കാനിടയില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


Related News