Loading ...

Home National

ഭക്ഷണവും വെള്ളവുമില്ല; ഉത്തര്‍പ്രദേശിലെ കോവിഡ് രോഗികള്‍ ദുരിതത്തില്‍

ഉത്തര്‍പ്രദേശിലെ പ്രയാഗ്‍രാജില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രതിഷേധവുമായി കോവിഡ് 19 രോഗികള്‍. ആശുപത്രിയില്‍ രോഗികള്‍ പ്രതിഷേധിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയാണ് ഇപ്പോള്‍. മൂന്നു മിനിറ്റാണ് വീഡിയോയുടെ ദൈര്‍ഘ്യം. തങ്ങളെ മൃഗങ്ങളെപ്പോലെയാണ് ആശുപത്രി അധികൃതര്‍ പരിഗണിക്കുന്നതെന്ന് രോഗികള്‍ പരാതിപ്പെടുന്നത് വീഡിയോയില്‍ കാണാം. ഇന്നലെയാണ് ആശുപത്രിയില്‍ രോഗികളുടെ പ്രതിഷേധമുണ്ടായത്. ''നിങ്ങള്‍ ഞങ്ങളെ മൃഗങ്ങളെപ്പോലെയാണ് കാണുന്നത്... ഞങ്ങളെന്താ മൃഗങ്ങളാണോ? ഞങ്ങള്‍ക്കെന്താ വെള്ളത്തിന്‍റെ ആവശ്യമൊന്നുമില്ലേ..'' ആശുപത്രി കെട്ടിടത്തിന് ​മുന്നില്‍നിന്ന്​ കോവിഡ്​ രോഗികളിലൊരാള്‍ രോഷത്തോടെ ചോദിക്കുന്നു.

Related News