Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 62 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 62 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 33 പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​രും 23 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും എ​ത്തി​യ​വ​രുമാ​ണ്. ഒ​രാ​ള്‍​ക്ക് സ​മ്ബ​ര്‍​ക്കം മൂ​ല​വു​മാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. 10 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി- മുഖ്യമന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പറഞ്ഞു.

ത​മി​ഴ്നാ​ട് 10, മ​ഹാ​രാ​ഷ്ട്ര 10, ക​ര്‍​ണാ​ട​ക, ഡ​ല്‍​ഹി, പ​ഞ്ചാ​ബ് ഒ​ന്ന് വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റം സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ രോ​ഗ​ബാ​ധി​ത​രു​ടെ ക​ണ​ക്ക്. ഇ​ന്ന് ഒ​രു ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. à´Žâ€‹à´¯â€‹à´°àµâ€ ഇ​ന്ത്യ​യു​ടെ ക്യാ​ബി​ന്‍ ക്രൂ​വി​ല്‍ ഉ​ള്‍​പ്പെ​ട്ട ര​ണ്ട് പേ​ര്‍​ക്കും കോ​വി​ഡ് ബാ​ധി​ച്ചു.

പാ​ല​ക്കാ​ട് 14, ക​ണ്ണൂ​ര്‍ ഏ​ഴ്, തൃ​ശൂ​ര്‍, പ​ത്ത​നം​തി​ട്ട ആ​റ് വീ​തം, മ​ല​പ്പു​റം, തി​രു​വ​ന​ന്ത​പു​രം അ​ഞ്ച് വീ​തം, കാ​സ​ര്‍​ഗോ​ഡ്, എ​റ​ണാ​കു​ളം നാ​ല് വീ​തം, ആ​ല​പ്പു​ഴ മൂ​ന്ന്, വ​യ​നാ​ട്, കൊ​ല്ലം ര​ണ്ട് വീ​തം, കോ​ട്ട​യം, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട് ഒ​ന്ന് വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്.

സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 1150 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. നി​ല​വി​ല്‍ 577 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്. 124163 നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​ന്ന് 231 പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി അറിയിച്ചു.

Related News