Loading ...

Home National

ആറ്‌ സംസ്‌ഥാനങ്ങള്‍ ഭീതിയില്‍ , വെട്ടുക്കിളികള്‍ വിഴുങ്ങുന്നത്‌ 3.4 കോടി പേരുടെ ഭക്ഷണം

ന്യൂഡല്‍ഹി: കോവിഡിനൊപ്പം ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങള്‍ക്കു ഭീഷണിയായി വെട്ടുക്കിളി. പാകിസ്‌ഥാനില്‍നിന്നു വന്ന വെട്ടുക്കിളിക്കൂട്ടം രാജസ്‌ഥാനില്‍നിന്ന്‌ മധ്യപ്രദേശിലേക്കു കടന്നു. പഞ്ചാബ്‌, ഗുജറാത്ത്‌, മഹാരാഷ്‌ട്ര, ഹരിയാന സംസ്‌ഥാനങ്ങള്‍ക്കും ഡല്‍ഹിക്കും ജാഗ്രതാ നിര്‍ദേശമുണ്ട്‌. മുംബൈയില്‍ വെട്ടുക്കിളികളെത്തിയതായി റിപ്പോര്‍ട്ടുണ്ട്‌. ഒരുകൂട്ടം ഡല്‍ഹിയിലേക്കുള്ള യാത്രയിലാണെന്ന സൂചനയുമുണ്ട്‌.
അതിവേഗമാണു വെട്ടുക്കിളികള്‍ പെരുകുന്നത്‌. ഒരു വെട്ടുക്കിളിക്ക്‌ 300 മുട്ടകള്‍ വരെ ഇടാനാകും. ഒരു ദിവസം 150 കിലോമീറ്റര്‍ പിന്നിടാനുള്ള ശേഷിയും ഇവയ്‌ക്കുണ്ട്‌.
രാജസ്‌ഥാനില്‍ 26 വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം കഴിഞ്ഞ വര്‍ഷം മേയിലാണു വെട്ടുക്കിളി ആക്രമണം ഉണ്ടാകുന്നത്‌. à´‡à´•àµà´•àµŠà´²àµà´²à´‚ ഫെബ്രുവരി വരെ നടന്ന ആക്രമണത്തില്‍ 20 ജില്ലകളിലായി 90,000 ഹെക്‌ടര്‍ സ്‌ഥലത്തെ കൃഷിയാണു നശിപ്പിക്കപ്പെട്ടത്‌. ആയിരം കോടി രൂപയുടെ കൃഷിനാശമാണു കണക്കാക്കിയിരിക്കുന്നത്‌. 22 ശതമാനം പച്ചപ്പുള്ള ഡല്‍ഹിയില്‍ ഇവ എത്തിയാല്‍ വന്‍നാശമുണ്ടാകുമെന്നാണു നിഗമനം. എന്നാല്‍, കാറ്റിന്റെ ദിശമാറിയതിനാല്‍ ഡല്‍ഹി തല്‍ക്കാലം രക്ഷപ്പെട്ടെന്നാണു വിലയിരുത്തല്‍.
രാത്രികാലത്ത്‌ വെട്ടുക്കിളികള്‍ സഞ്ചരിക്കാറില്ല. ആ സമയത്ത്‌ ഇവയെ കണ്ടെത്തി നശിപ്പിക്കാനുള്ള ശ്രമമാണു നടക്കുന്നത്‌. കാറ്റിന്റെ സഞ്ചാരപഥത്തിന്‌ അനുകൂലമായി ദിവസം 150 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. കൃഷിയിടങ്ങളില്‍ സന്ധ്യയോടെ യാത്ര അവസാനിപ്പിച്ച്‌ വിളകള്‍തിന്നു നാശമുണ്ടാക്കുകയാണു രീതി.
പുല്‍ച്ചാടിക്കു സമാനമായി കൈവെള്ളയില്‍ ഒതുങ്ങുന്ന ചെറുജീവിയാണ്‌ വെട്ടുക്കിളി. പൂര്‍ണ വളര്‍ച്ചയെത്തിയാല്‍ കൂട്ടത്തോടെ തീറ്റതേടി പറക്കും. രണ്ടാഴ്‌ചകൊണ്ടു ലക്ഷക്കണക്കിനു വെട്ടുകിളികളാണ്‌ വിരിഞ്ഞിറങ്ങുന്നത്‌.
ഇവ മനുഷ്യരെയോ മൃഗങ്ങളെയോ ആക്രമിക്കില്ല. രോഗങ്ങള്‍ പരത്തുന്നതായും കണ്ടെത്തിയിട്ടില്ല.
വെട്ടുക്കിളിക്കൂട്ടത്തിന്‌ ഒരു ദിവസം കൊണ്ട്‌ 3.4 കോടി മനുഷ്യര്‍ക്കാവശ്യമായ ധാന്യവും മറ്റും തിന്നുതീര്‍ക്കാന്‍ കഴിയുമെന്നാണ്‌ ഐക്യരാഷ്ര്‌ട സംഘടനയുടെ ഫുഡ്‌ ആന്‍ഡ്‌ അഗ്രികള്‍ചര്‍ ഓര്‍ഗനൈസേഷന്റെ കണക്ക്‌.
ഡല്‍ഹിയോട്‌ ചേര്‍ന്നുള്ള കൃഷിയിടങ്ങളില്‍ കീടനാശിനി തളിക്കാന്‍ നിര്‍ദേശം.
ജാഗ്രതപാലിക്കാന്‍ മഹാരാഷ്‌ട്രയിലെ പാല്‍ഗറില്‍ കര്‍ഷകര്‍ക്കു നിര്‍ദേശം. ഗോണ്ടിയ ജില്ലയില്‍ വെട്ടുക്കിളി ആക്രമണം കണ്ടെത്തി.
കഴിഞ്ഞ വര്‍ഷവും വെട്ടുക്കിളി ശല്യമുണ്ടായെങ്കിലും ഫലപ്രദമായി നിയന്ത്രിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു.

Related News