Loading ...

Home National

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 56,000 കടന്നു. 2109 പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടയില്‍ 105 മരണവും റിപ്പോര്‍ട്ട് ചെയ്തു. തമിഴ്നാട്ടിലും സാഹചര്യം മറിച്ചല്ല. 24 മണിക്കൂറിനിടയില്‍ 817 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് ആയത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 18,000 കടന്നു. ആകെ മരണസംഖ്യ 133 ആയി. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 792 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 15 മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.ഗുജറാത്തില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 376 പേര്‍ക്കാണ്. ഇതോടെ ഗുജറാത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15,000 കടന്നു. à´•à´´à´¿à´žàµà´ž ദിവസം മാത്രം 23 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 938 ആയി. മധ്യപ്രദേശ് രാജ് ഭവന്‍ പരിസരം കണ്ടയ്നമെന്റ് സോണാക്കി. രാജ് ഭവനിലെ 6 ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

മധ്യപ്രദേശിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7261 ആയി. രാജസ്ഥാനില്‍ കഴിഞ്ഞ ദിവസം 280 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 7816 ആയി. 3082 പേര്‍ നിലവില്‍ ചികിത്സയിലാണ്.

4562 പേര്‍ ഇതുവരെ രോഗമുക്തി നേടി. പശ്ചിമ ബംഗാളില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 4192 ആയി. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 183 പേര്‍ക്കാണ്. നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത് 2325 പേരാണ്.

Related News