Loading ...

Home National

പ്രതിസന്ധി രൂക്ഷം; ഊബര്‍ ഇന്ത്യയിലെ 600 ജീവനക്കാരെ പിരിച്ചുവിട്ടു

ആഭ്യന്തര എതിരാളിയായ à´’à´² ജീവനക്കാരെ മൂന്നിലൊന്ന് വെട്ടിക്കുറച്ചുവെന്ന് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ ഊബര്‍ ഇന്ത്യയിലെ 600 ജീവനക്കാരെ പിരിച്ചുവിട്ടു. പിരിച്ചുവിടല്‍ വാര്‍ത്ത ഊബര്‍ സ്ഥിരീകരിച്ചു. കൊവിഡ് -19 ന്റെ ആഘാതവും വീണ്ടെടുക്കലിന്റെ പ്രവചനാതീതമായ സ്വഭാവവും കണക്കിലെടുത്തപ്പോള്‍ ഊബറിന് ഇന്ത്യയിലെ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാതെ മാര്‍ഗമില്ലെന്ന് ഊബര്‍ ഇന്ത്യ, ദക്ഷിണേഷ്യ പ്രസിഡന്റ് പ്രദീപ് പരമേശ്വരന്‍ പറഞ്ഞു.ഡ്രൈവര്‍മാര്‍, റൈഡര്‍ സപ്പോര്‍ട്ടിലുടനീളമുള്ളവര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലെ 600 പേരെയാണ് കമ്ബനി പിരിച്ചുവിട്ടത്. ജീവനക്കാര്‍ക്ക് ദാര ഖോസ്‌റോഷാഹി അയച്ച ഇമെയില്‍ പ്രകാരം, കമ്ബനി ഇതിനകം പ്രഖ്യാപിച്ച ആഗോള തൊഴില്‍ വെട്ടിക്കുറവിന്റെ ഭാഗമാണ് പിരിച്ചുവിടലുകള്‍. à´‡à´¤àµ കമ്ബനി ഘട്ടംഘട്ടമായി നടപ്പിലാക്കി വരികയാണ്. ഇന്ന് ഊബര്‍ കുടുംബത്തെയും കമ്ബനിയിലെ എല്ലാവരെയും വിട്ടുപോകുന്ന സഹപ്രവര്‍ത്തകര്‍ക്ക് സങ്കടകരമായ ദിവസമാണ്. പിരിഞ്ഞു പോകുന്ന സഹപ്രവര്‍ത്തകരോട് ക്ഷമ ചോദിക്കുന്നു, ഒപ്പം നല്‍കിയ സംഭാവനകള്‍ക്ക് ഹൃദയംഗമമായ നന്ദി അറിയിക്കുന്നതായും പരമേശ്വരന്‍ പറഞ്ഞു.ബാധിതരായ എല്ലാ ജീവനക്കാര്‍ക്കും കുറഞ്ഞത് 10 ആഴ്ചത്തെ ശമ്ബളം, അടുത്ത ആറ് മാസത്തേക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ, ‌പ്ലെയ്‌സ്മെന്റ് പിന്തുണ, ലാപ്‌ടോപ്പ് നിലനിര്‍ത്താന്‍ അനുവദിക്കുക, ഊബര്‍ ടാലന്റ് ഡയറക്ടറിയില്‍ ചേരാനുള്ള ഓപ്ഷന്‍ എന്നിവ ലഭിക്കും.ആഗോളതലത്തില്‍ à´ˆ മാസം ആദ്യം പിരിച്ചുവിട്ട 3700 പേരെ കൂടാതെ രണ്ടാം ഘട്ട പിരിച്ചുവിടലില്‍ 3000 പേര്‍ക്കാണ് ജോലി നഷ്ടപ്പെടുക. ഊബര്‍ ടെക്നോളജീസ് ഇന്‍കോര്‍പ്പറേഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ദാര ഖോസ്രോഷാഹി കഴിഞ്ഞയാഴ്ച്ച ജീവനക്കാര്‍ക്ക് അയച്ച ഇമെയിലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിനായി അമേരിക്കയുടെ വിവിധ ഭാഗങ്ങളും മറ്റു രാജ്യങ്ങളിലും ഗതാഗതം നിര്‍ത്തി വച്ചത് ഊബറിന് വലിയ തിരിച്ചടിയായി. ഊബറിന്റെ വരുമാനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും യുണൈറ്റഡ് സ്റ്റേറ്റ്സില്‍നിന്നും കാനഡയില്‍ നിന്നുമാണ് ലഭിക്കുന്നത്. ഏപ്രിലില്‍ ആഗോളതലത്തില്‍ ട്രിപ്പുകള്‍ 80% കുറഞ്ഞു. അടുത്ത 12 മാസത്തിനുള്ളില്‍ കമ്ബനി സിംഗപ്പൂരിലെ ഓഫീസ് നിര്‍ത്തലാക്കുമെന്നും ഏഷ്യ-പസഫിക് മേഖലയില്‍ മറ്റൊരു പുതിയ ഹബിലേക്ക് മാറുമെന്നും ദാര ഖോസ്രോഷാഹി പറഞ്ഞു.

Related News