Loading ...

Home National

പിടിമുറുക്കി സൈബര്‍ കുറ്റവാളികൾ ; 2.9 കോടി ഇന്ത്യന്‍ തൊഴിലന്വേഷകരുടെ ഡേറ്റ ചോര്‍ന്നു

കൊറോണവൈറസ് ഭീതിക്കിടെ സൈബര്‍ ലോകത്ത് നിന്ന് അമ്ബരപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഡാര്‍ക്ക് വെബിലെ ഹാക്കിങ് ഫോറത്തില്‍ ഒരു ഹാക്കര്‍ 2.9 കോടി ഇന്ത്യന്‍ തൊഴിലന്വേഷകരുടെ സ്വകാര്യ വിവരങ്ങള്‍ സൗജന്യമായി പോസ്റ്റ് ചെയ്തതായി സൈബര്‍ സുരക്ഷാ ഗവേഷകര്‍ കണ്ടെത്തി.
ഡീപ് വെബിലും ഡാര്‍ക്ക് വെബിലുമുള്ള പതിവ് ചോര്‍ച്ചയുടെ ഭാഗമാണിതെന്നാണ് കരുതുന്നത്. സൈബര്‍ സുരക്ഷാ സ്ഥാപനമായ സൈബിളില്‍ നിന്നുള്ള ഗവേഷകരാണ് à´ˆ അമ്ബരപ്പിക്കുന്ന വിവരം കണ്ടെത്തിയത്. 2.3 ജിബി (സിപ്പ്ഡ്) ഫയല്‍ ആണ് ഹാക്കിങ് ഫോറങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ജോലി അന്വേഷിക്കുന്നവരുടെ സ്വകാര്യ വിവരങ്ങള്‍ ഇതിലുണ്ടെന്ന് സൈബിള്‍ ബ്ലോഗില്‍ പറയുന്നുണ്ട്. à´¨àµà´¯àµ‚ഡല്‍ഹി, മുംബൈ, ബെംഗളൂരു വരെയുള്ള നഗരങ്ങളില്‍ ജോലി അന്വേഷിക്കുന്നവരില്‍ നിന്നുള്ള ഇമെയില്‍, ഫോണ്‍, വീട്ടുവിലാസം, യോഗ്യത, തൊഴില്‍ പരിചയം തുടങ്ങിയ തന്ത്രപ്രധാനമായ വിവരങ്ങള്‍ ഉള്‍പ്പെടുന്നതാണ് ചോര്‍ന്ന ഡേറ്റ.ഐഡന്റിറ്റി മോഷണം, അഴിമതികള്‍, കോര്‍പ്പറേറ്റ് ചാരവൃത്തി എന്നിവ പോലുള്ള വിവിധ ദുഷിച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സൈബര്‍ കുറ്റവാളികള്‍ എല്ലായ്പ്പോഴും അത്തരം വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിക്കാറുണ്ട്. സൈബിള്‍ à´ˆ വിവരങ്ങള്‍ AmIbreached.com ല്‍ ഇന്‍ഡക്സ് ചെയ്തിട്ടുണ്ട്. സൈബിളിന്റെ ഡേറ്റ ലംഘന നിരീക്ഷണവും അറിയിപ്പ് പ്ലാറ്റ്ഫോമുമാണിത്.സൈബിളിന്റെ ടീം ഇത് സംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ വസ്തുതകള്‍ പുറത്തുവരുന്നതോടെ അവരുടെ ബ്ലോഗ് അപ്‌ഡേറ്റ് ചെയ്യുമെന്നും പ്രസ്താവനയില്‍ പറഞ്ഞു. ചോര്‍ന്ന ഡേറ്റ സ്വന്തമാക്കിയതായി സൈബിള്‍ അറിയിച്ചു. ഇതേ സൈബര്‍ സുരക്ഷാ സ്ഥാപനം നേരത്തെ തന്നെ ബെംഗളൂരു ആസ്ഥാനമായുള്ള എഡ്ടെക് കമ്ബനിയായ ഉനകാഡമി ഹാക്ക് ചെയ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തിയിരുന്നു.

Related News