Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 42 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം അ​തീ​വ ജാ​ഗ്ര​ത​യി​ല്‍. സം​സ്ഥാ​ന​ത്ത് ഇ​ന്ന് 42 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ര​ണ്ട് പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

ഇ​ന്ന​ലെ കോ​വി​ഡ് ബാ​ധി​ച്ച്‌ ഒ​രു മ​ര​ണ​വും സം​ഭ​വി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. ചാ​വ​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ വ​യോ​ധി​ക​യാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ക​ണ്ണൂ​ര്‍- 12, കാ​സ​ര്‍​ഗോ​ഡ്- ഏ​ഴ്, പാ​ല​ക്കാ​ട്-​അ​ഞ്ച്, തൃ​ശൂ​ര്‍, മ​ല​പ്പു​റം നാ​ല് വീ​തം, കോ​ട്ട​യം-​ര​ണ്ട്, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, വ​യ​നാ​ട് ഓ​രോ​രു​ത്ത​ര്‍​ക്ക് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്. à´‡â€‹à´¨àµà´¨àµ കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 17 പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​രാ​ണ്. 14 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും എ​ത്തി​യ​വ​രും. ഇ​തി​ല്‍ 21 പേ​ര്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍​നി​ന്നും ഓ​രോ​രു​ത്ത​ര്‍ ത​മി​ഴ്നാ​ട്, ആ​ന്ധ്രാ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നും എ​ത്തി​യ​വ​രാ​ണ്. രണ്ട് പേര്‍ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. കോ​ഴി​ക്കോ​ട് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ന് സമ്ബര്‍ക്കത്തിലൂടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

732 പേ​ര്‍​ക്കാ​ണ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. നി​ല​വി​ല്‍ 216 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ണ്ട്. സം​സ്ഥാ​ന​ത്ത് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രെ എ​ണ്ണ​വും വ​ര്‍​ധി​ച്ചു. 84288 പേ​ര്‍ ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​തി​ല്‍ 83649 പേ​ര്‍ വീ​ടു​ക​ളി​ലോ സ്ഥാ​പ​ന ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലോ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 609 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​ന്ന് മാ​ത്രം 162 പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

Related News