Loading ...

Home Business

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടം; നിഫ്റ്റി 9050ന് മുകളില്‍

ഇന്ത്യന്‍ ഓഹരി സൂചികകളില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടം. ഫാര്‍മ, ഓട്ടോ, ബാങ്കിംഗ് ഓഹരികളുടെ പിന്തുണയോടെ 9050 ലെവലിനു മുകളിലാണ് നിഫ്റ്റി അവസാനിച്ചത്. സെന്‍സെക്സ് 622.44 പോയിന്‍റ് അഥവാ 2.06 ശതമാനം ഉയര്‍ന്ന് 30818.61 ല്‍ എത്തി. നിഫ്റ്റി 187.45 പോയിന്‍റ് അഥവാ 2.11 ശതമാനം ഉയര്‍ന്ന് 9066.55 ല്‍ ക്ലോസ് ചെയ്തു.ഏകദേശം 1277 ഓഹരികള്‍ ഇന്ന് മുന്നേറിയപ്പോള്‍ 1004 ഓഹരികള്‍ ഇടിവ് രേഖപ്പെടുത്തി. 169 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു. ഡോ. റെഡ്ഡീസ് ലാബ്സ്, ശ്രീ സിമന്‍റ്സ്, എച്ച്‌ഡിഎഫ്സി, എം ആന്‍ഡ് എം, ബിപിസിഎല്‍ എന്നിവയാണ് നിഫ്റ്റിയിലെ ഇന്ന് മികച്ച നേട്ടം കൈവരിച്ച ഓഹരികള്‍. ഭാരതി ഇന്‍ഫ്രാടെല്‍, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, ഹീറോ മോട്ടോകോര്‍പ്പ്, വേദാന്ത, ഭാരതി എയര്‍ടെല്‍ എന്നിവയ്ക്കാണ് ഇന്ന് നഷ്ടം നേരിട്ടത്.സെന്‍സെക്സ് 886 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 9,150 ന് താഴെ; ബാങ്ക്, ഐടി ഓഹരികള്‍ക്ക് കനത്ത നഷ്ടംഎല്ലാ മേഖലാ സൂചികകളും ഉയര്‍ന്ന നിലയിലാണ് വ്യാപാരം നടത്തിയത്. നിഫ്റ്റി ഫാര്‍മ 4 ശതമാനത്തിലധികം ഉയര്‍ന്നു. ഓട്ടോ, എനര്‍ജി, ബാങ്കിംഗ് എന്നിവയാണ് മികച്ച പ്രകടനം കാഴ്ച്ച വച്ച മറ്റ് മേഖല സൂചികകള്‍. നിഫ്റ്റി ബാങ്കും നിഫ്റ്റി ഓട്ടോയും രണ്ട് ശതമാനം വീതം ഉയര്‍ന്നു. നിഫ്റ്റി ഫിന്‍ സര്‍വീസസും 3.6 ശതമാനവും നിഫ്റ്റി എഫ്‌എംസിജി 1.5 ശതമാനവും ഉയര്‍ന്നു. ബി‌എസ്‌ഇ മിഡ്‌കാപ്പ്, സ്‌മോള്‍‌ക്യാപ് സൂചികകള്‍‌ ഒരു ശതമാനം വീതം ഉയര്‍ന്നു. രാജ്യത്തെ ഏറ്റവും വലിയ കമ്ബനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് അവകാശ ഓഹരി വില്‍പ്പന ഇന്ന് മുതല്‍ ആരംഭിച്ചതിനെ തുടര്‍ന്ന് റിലയന്‍സിന്റെ ഓഹരികള്‍ ഇന്ന് രണ്ട് ശതമാനം ഉയര്‍ന്നു.കൊവിഡ് മഹാമാരി ബാധിച്ച സമ്ബദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള സര്‍ക്കാരിന്റെ സാമ്ബത്തിക പാക്കേജില്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്ന കാര്യമായ പ്രഖ്യാപനങ്ങളൊന്നുമില്ലാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ ഓഹരികള്‍ കുത്തനെ ഇടിഞ്ഞിരുന്നു. ഇന്ത്യയില്‍ കൊറോണ വൈറസ് അണുബാധ ക്രമാനുഗതമായി ഉയര്‍ന്ന് ഇന്ന് വരെ 1.06 ലക്ഷത്തിലെത്തി. മരണങ്ങള്‍ 3,300 കവിഞ്ഞു.

Related News