Loading ...

Home National

കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍; നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്

കുടിയേറ്റ തൊഴിലാളികളുടെ പലായനം തുടരുന്ന പശ്ചാതലത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു. വെള്ളിയാഴ്ച വീഡിയോ കോണ്‍ഫ്രന്‍സിലൂടെയാണ് യോഗം നടക്കുക. തൊഴില്‍ നയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പരിഷകാരങ്ങളും ചര്‍ച്ചയാവും. പതിനഞ്ചോളം പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. ലോക്ഡൗണിന്റെ പശ്ചാതലത്തില്‍ ദിവസേന à´¨à´¿à´°à´µà´§à´¿ കുടിയേറ്റ തൊഴിലാളികളാണ് സ്വന്തം ഗ്രാമത്തിലേക്ക് കാല്‍ നടയായും അല്ലാതെയും പുറപ്പെടുന്നത്.സ്‌പെഷ്യല്‍ ട്രെയിന്‍ ഒരുക്കുന്നുണ്ടെങ്കിലും മതിയാവുന്നില്ല. വാഹന ഗതാഗതമൊരുക്കണമെന്ന ആവശ്യവുമായി നിരവധി തൊഴിലാളികള്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. à´ªàµà´°à´¤à´¿à´·àµ‡à´§à´‚ പലയിടങ്ങളിലും സംഘര്‍ഷത്തിലേക്ക് നീങ്ങുന്നു. രാജ്യത്ത് ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടുക കൂടി ചെയ്തതോടെ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം തുടരാനാണ് സാധ്യത. ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ സൌകര്യമൊരുക്കണമെന്ന് പറയുന്നുണ്ടെങ്കിലും പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് വ്യക്തമായ നീക്കങ്ങളൊന്നും ഉണ്ടാകുന്നില്ല. ഇതിനിടയിലാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിക്കുന്നത്.ലോക്ഡൗണില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആദ്യമായാണ് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിക്കുന്നത്. അതേസമയം രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4970 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണത്തില്‍ കുതിച്ചുകയറ്റമുണ്ടായത്.

Related News