Loading ...

Home Kerala

ഉംപുന്‍ സൂപ്പര്‍ സൈക്ലോണാകും; കേരളത്തിലെ ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഉംപുന്‍ ചുഴലിക്കാറ്റ് ഇന്ന് വൈകീട്ടോടെ സൂപ്പര്‍ സൈക്ലോണായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. നിലവില്‍ 260 കിലോമീറ്ററാണ് കടലില്‍ ഉംപുന്റെ വേഗത.ഒഡീഷയുടേയും പശ്ചിമബംഗാളിലേയും തീരപ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. à´ˆ മേഖലയില്‍ ബുധനാഴ്ച്ച കാറ്റിന്റെ വേഗത 155 à´•à´¿.മീ വരെയാകുമെന്നും മുന്നറിയിപ്പുണ്ട്.അതേസമയം, ചുഴലികാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ പരക്കെ മഴ ലഭിക്കും. സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ശക്തമായ മഴയ്ക്കുള്ള യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. à´µàµà´¯à´¾à´´à´¾à´´àµà´šàµà´š വരെ ശക്തമായ ഇടിമിന്നലും 40 കിലോമീറ്റര്‍ വേഗതയുള്ള കാറ്റും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Related News