Loading ...

Home National

ഇന്ത്യ- യു.എസ്​ സൗഹൃദം കൂടുതല്‍ ദൃഢമാകുന്നു

ന്യൂഡല്‍ഹി: കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ സുഹൃദ്​രാജ്യമായ ഇന്ത്യക്ക്​ വ​െന്‍റിലേറ്ററുകള്‍ സംഭാവന ചെയ്യുമെന്ന് യു.എസ് പ്രസിഡന്‍റ്​ ഡോണള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ അറിച്ചു. ഈ മഹാമാരിയുടെ ഘട്ടത്തില്‍ യു.എസ്​ ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പവും ചേര്‍ന്നു നില്‍ക്കുമെന്നും ട്രംപ്​ ട്വീറ്റില്‍ കുറിച്ചു.
കോവിഡ് വാക്സിന്‍ വികസിപ്പിക്കുന്നതിനായി അമേരിക്ക ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
''ഇന്ത്യയിലെ സുഹൃത്തുക്കള്‍ക്ക് അമേരിക്ക വ​െന്‍റിലേറ്ററുകള്‍ സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. à´ˆ പകര്‍ച്ചവ്യാധിയുടെ സമയത്ത് ഞങ്ങള്‍ ഇന്ത്യയോടും നരേന്ദ്രമോദിയോടും ഒപ്പം നില്‍ക്കുന്നു. à´µà´¾à´•àµà´¸à´¿à´¨àµâ€ വികസനത്തിനും സഹകരിക്കുന്നു. നാം ഒരുമിച്ച്‌ അദൃശ്യ ശത്രുവിനെ തോല്‍പ്പിക്കും.'' - ട്രംപ്​ ട്വീറ്റ്​ ചെയ്​തു. ​
വര്‍ഷാവസാനത്തോടെ കോവിഡ്​ വാക്സിന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് ട്രംപ് മാധ്യമങ്ങളോട്​ പറഞ്ഞു. മുന്‍ ഫാര്‍മസ്യൂട്ടിക്കല്‍ എക്സിക്യൂട്ടീവിനെ നിയമിച്ചു ​െകാണ്ട്​ ''ഓപ്പറേഷന്‍ റാപ്​ സ്പീഡ്' എന്ന പ്രോജക്ടിന് കീഴില്‍ വാക്​സിന്‍ കണ്ടെത്താനുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.

                       à´‡à´¨àµà´¤àµà´¯à´¨àµâ€ സന്ദര്‍ശനത്തിന്​ ശേഷം രാജ്യവുമായി ചേര്‍ന്ന്​ പ്രവര്‍ത്തിക്കുന്നുണ്ട്​. യു.എസില്‍ വളരെയധികം ഇന്ത്യക്കാരുണ്ട്​​. ഇന്ത്യയു​മായി വാക്​സിന്‍ വികസിപ്പിക്കുന്നതിനെ കുറിച്ച്‌​ സംസാരിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ശാസ്ത്രജ്ഞരും ഗവേഷകരും കൊറോണ വൈറസ് വാക്സിന്‍ വികസിപ്പിക്കുന്നതിനുള്ള ദ്രുതഗതിയിലുള്ള ശ്രമത്തിലാണെന്നും ട്രംപ്​ വൈറ്റ്​ ഹൗസിലെ റോസ് ഗാര്‍ഡനില്‍ നടത്തിയ വാര്‍ത്താസമേളനത്തില്‍ പറഞ്ഞു.ഇന്ത്യയുമായി വളരെ അടുത്ത് പ്രവര്‍ത്തിക്കുന്നുവെന്നും നരേന്ദ്രമോദി നല്ല സുഹൃത്താണെന്നുമാണ്​ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞത്​.
കോവിഡ്​ രോഗികളുടെ ചികിത്സക്ക്​ ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ കയറ്റുമതിയില്‍ ഇന്ത്യ പിടിമുറുക്കിയില്ലെങ്കില്‍ പ്രതികാര നടപടിയുണ്ടാകുമെന്ന് സൂചന നല്‍കിയതിന് തൊട്ടുപിന്നാലെ 2.9കോടി ഡോസുകള്‍ ഇന്ത്യ അമേരിക്കക്ക്​ നല്‍കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഇന്ത്യക്കും മോദിക്കും പിന്തുണ അറിയിച്ച്‌​ ട്രംപ്​ രംഗ​െത്തത്തിയിരിക്കുന്നത്

Related News