Loading ...

Home National

രാ​ജ്യ​ത്ത് കോ​വി​ഡ് ബാധിതരുടെ എ​ണ്ണം 85,000 കടന്നു; മ​ര​ണം 2,752

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം എ​ണ്‍​പ​ത്തി അ​യ്യാ​യി​രം ക​ട​ന്നു. 85,940 പേ​ര്‍​ക്കാ​ര്‍ രോ​ഗം ഇ​തു​വ​രെ ബാ​ധി​ച്ച​ത്. രോ​ഗം ബാ​ധി​ച്ച്‌ 2,752 പേ​ര്‍ മ​രി​ച്ചു. 24 മ​ണി​ക്കൂ​റി​നി​ടെ 103 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യി.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 1,576 പേ​ര്‍​ക്കു കൂ​ടി രോ​ഗം ബാ​ധി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് രോ​ഗി​ക​ളു​ടെ എ​ണ്ണം 29,100 ആ​യി. 1,068 മ​ര​ണം ഇ​വി​ടെ സം​ഭ​വി​ച്ചു. 24 മ​ണി​ക്കൂ​റി​നി​ടെ 49 പേ​രാ​ണ് മ​രി​ച്ച​ത്. മും​ബൈ ന​ഗ​ര​ത്തി​ലും സ്ഥി​തി ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. 933 കോ​വി​ഡ് കേ​സു​ക​ളാ​ണ് ഇ​വി​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. 34 പേ​ര്‍ ഇ​വി​ടെ മ​രി​ച്ചു. à´¤â€‹à´®à´¿â€‹à´´àµâ€Œâ€‹à´¨à´¾â€‹à´Ÿàµà´Ÿà´¿â€‹à´²àµâ€ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 10,108 ആ​യി. 434 പേ​ര്‍​ക്കാ​ണ് പു​തു​താ​യി രോ​ഗം ബാ​ധി​ച്ച​ത്. സം​സ്ഥാ​ന​ത്തെ മ​ര​ണ സം​ഖ്യ 71 ആ​യി. ക​ര്‍​ണാ​ട​ക​യി​ല്‍ പു​തു​താ​യി 69 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,056 ആ​യി ഉ​യ​ര്‍​ന്നു. ഇ​വി​ടെ 36 പേ​ര്‍​ക്കു ജീ​വ​ന്‍ ന​ഷ്ട​മാ​യി.

രാ​ജ്യ​ത്ത് ഗ്രീ​ന്‍​സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച ഗോ​വ​യി​ലും മ​ണി​പ്പൂ​രി​ലും രോ​ഗം റി​പ്പോ​ര്‍​ട്ടു ചെ​യ്ത​തോ​ടെ ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

Related News