Loading ...

Home Education

മെയ്​ 21മുതല്‍ നടത്താനിരുന്ന കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: െമയ്​ 21ന് തുടങ്ങാനിരുന്ന കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. മെയ്​ 26 മുതലാകും പരീക്ഷകള്‍ തുടങ്ങുക. പൊതുഗതാഗതം പുനരാരംഭിക്കാനായില്ലെങ്കില്‍ പരീക്ഷകള്‍ വീണ്ടും മാറ്റും. എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കാതെ പരീക്ഷ നടത്തുന്നതിനെതിരെ നേരത്തെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ​വൈസ് ചാന്‍സലര്‍ കോളജ് പ്രിന്‍സിപ്പല്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ലോക്​ഡൗണ്‍ മൂലം നിര്‍ത്തി​െവക്കേണ്ടി വന്ന പരീക്ഷകള്‍ പുനരാരംഭിക്കാനുള്ള തീരുമാനമെടുത്തത്. സ്വന്തം കോളജില്‍ എത്താനാകാത്ത വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സബ്​സ​െന്‍ററുകള്‍ ഒരുക്കി പരീക്ഷ നടത്താനായിരുന്നു തീരുമാനം.

Related News