Loading ...

Home Kerala

പ്രവാസികളുടെ ക്വാറന്റൈന്‍ : സംസ്ഥാനത്തിനെതിരെ കേന്ദ്രം ഹൈക്കോടതിയില്‍

കൊ​ച്ചി: പ്ര​വാ​സി​ക​ളു​ടെ ക്വാ​റ​ന്‍റൈനി​ല്‍ നി​ല​പാ​ട് ക​ടു​പ്പി​ച്ച്‌ കേ​ന്ദ്രം. മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ളെ 14 ദി​വ​സം ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​​ന്‍റൈ​നി​ലാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. ഏ​ഴ് ദി​വ​സം നി​രീ​ക്ഷ​ണം മ​തി​യെ​ന്ന സം​സ്ഥാ​ന​ത്തി​ന്‍റെ ആ​വ​ശ്യം ത​ള്ളി​യാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​പാ​ട്.

മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്താ​നാ​ക്കി​ല്ലെ​ന്നും കേ​ന്ദ്രം ന​ല്‍​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്ത് പ്ര​വാ​സി​ക​ളെ ഏ​ഴ് ദി​വ​സം മാ​ത്രം സ​ര്‍​ക്കാ​രി​ന്‍റെ കോ​വി​ഡ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക്വാ​റ​ന്‍റൈ​ന്‍ ചെ​യ്ത​ശേ​ഷം രോ​ഗ ബാ​ധ​യി​ല്ലെ​ങ്കി​ല്‍ വീ​ട്ടി​ലേ​ക്ക് വി​ടാ​നാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ തീ​രു​മാ​നം. à´—​ര്‍​ഭി​ണി​ക​ളേ​യും വ​യോ​ധി​ക​രേ​യും കു​ട്ടി​ക​ളേ​യും വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ​രി​ശോ​ധ​ന​യി​ല്‍ രോ​ഗ​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യാ​ല്‍ വീ​ട്ടി​ലേ​ക്ക് വി​ടാ​നുമാണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്.

Related News