Loading ...

Home youth

പിഎസ്‌സി ബിരുദതലത്തിലുള്ള പരീക്ഷാ ചോദ്യങ്ങള്‍ ഇനി മലയാളത്തില്‍

തിരുവനന്തപുരം: à´ªà´¿à´Žà´¸àµ സി ബിരുദതലത്തിലുളള പരീക്ഷയുടെ ചോദ്യങ്ങള്‍ മലയാളത്തില്‍ ആക്കും. ഇന്ന് ചേര്‍ന്ന പിഎസ്‌സി യോഗത്തിന്റെതാണ് തീരുമാനം. തമിഴ് കന്നട ഭാഷകളിലും ചോദ്യപേപ്പറുകള്‍ ലഭ്യമാക്കും.നേരത്തെ പിഎസ്‌സി പരീക്ഷയില്‍ മലയാളത്തില്‍ വേണമെന്ന ആവശ്യം സര്‍ക്കാരും പിഎസ്‌സിയും തത്വത്തില്‍ അംഗീരിച്ചിരുന്നു. മലയാളത്തിലും പരീക്ഷ വേണമെന്ന് ആവശ്യമുന്നയിച്ച്‌ പിഎസ്‌സിക്ക് മുന്നില്‍ ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ദിവസങ്ങള്‍ നീണ്ട സമരം നടന്നിരുന്നു.അടൂര്‍ ഗോപാലകൃഷ്ണനും സുഗതകുമാരിയും ഉള്‍പ്പടെയുള്ള സാംസ്‌കാരിക ചലച്ചിത്ര വ്യക്തിത്വങ്ങള്‍ സമരത്തില്‍ പങ്കുചേര്‍ന്നിരുന്നു.മലയാളത്തിലും ചോദ്യങ്ങള്‍ വേണമെന്നുള്ള ആവശ്യം ന്യായമാണെന്ന് കണ്ടതോടെ അത് പരിശോധിക്കാന്‍ മുഖ്യമന്ത്രി പിഎസ്‌സിയോട് നിര്‍ദേശിക്കുകയായിരുന്നു

Related News