Loading ...

Home National

രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​ര്‍ എ​ഴു​പ​ത്തി​നാ​ലാ​യി​രം ക​ട​ന്നു; മ​ര​ണം 2,415

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 74,281 ആ​യി. ഒ​രു ദി​വ​സ​ത്തി​നു​ള്ളി​ല്‍ 3,525 പു​തി​യ കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് സ്ഥി​രീ​ക​രി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2,415 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 122 പേ​രാ​ണ് മ​രി​ച്ച​ത്.

കോ​വി​ഡ് ഏ​റ്റ​വും രൂ​ക്ഷ​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. 24,427 പേ​ര്‍​ക്കാ​ണ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ടെ 921 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യി. മും​ബൈ​യി​ല്‍ മാ​ത്രം 14,781 രോ​ഗി​ക​ളാ​ണു​ള്ള​ത്. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ധാ​രാ​വി​യി​ലും വ​ര്‍​ധ​ന​വു​ണ്ട്. 962 വൈ​റ​സ് ബാ​ധി​ത​രാ​ണ് ധാ​രാ​വി​യി​ലു​ള്ള​ത്. ഇ​വി​ടെ മ​ര​ണം 31 ആ​യി.

അ​തേ​സ​മ​യം, കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മ​ഹാ​രാ​ഷ്ട്ര​യി​ലെ ജ​യി​ലു​ക​ളി​ല്‍ ക​ഴി​യു​ന്ന 50 ശ​ത​മാ​നം ത​ട​വു​കാ​രെ​യും ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ക്കാ​ന്‍ തീ​രു​മാ​ന​മാ​യി. 17,000 ത​ട​വു പു​ള്ളി​ക​ള്‍​ക്ക് പു​റ​ത്തു​പോ​കും.

ഡ​ല്‍​ഹി​യി​ലും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​വു​ണ്ട്. 7,639 രോ​ഗി​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഇ​വി​ടെ മ​ര​ണം 86 ആ​യി

Related News