Loading ...

Home National

രാജ്യത്ത് ഇനി സമ്പൂർണ ലോക്ക് ഡൗണ്‍ ആവശ്യമില്ല , മേഖല തിരിച്ചുള്ള നിയന്ത്രണം നടപ്പിലാക്കണമെന്ന് സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ലോക്‌ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കാബിനറ്റ് സെക്രട്ടറിയുമായുള്ള യോഗത്തില്‍ ചീഫ് സെക്രട്ടറിമാരാണ് ആവശ്യമുന്നയിച്ചത്. പ്രത്യേക ട്രെയിന്‍ സര്‍വീസിനായി സംസ്ഥാനങ്ങള്‍ സഹകരിക്കണമെന്ന് കേന്ദ്രം തിരിച്ചും സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥന നടത്തി. പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. ലോക്ഡൗണ്‍ അടുത്തയാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലാണ് ചര്‍ച്ച. രാജ്യം ഇനിയൊരു ഒരു സമ്ബൂര്‍ണ്ണ ലോക്ഡൗണിലേക്ക് പോകാനുള്ള സാധ്യതയില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. ഇനിയുള്ളത് മേഖലകള്‍ തിരിച്ചുള്ള നിയന്ത്രണമാകും.പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ച നാളെന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തും. ചൊവാഴ്ചയായിരിക്കും യോഗം എന്നാണ് നേരത്തെ മാദ്ധ്യമങ്ങള്‍ക്ക് ലഭിച്ച സൂചന. എന്നാല്‍ നാളെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് യോഗം വിളിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൊവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് സംബന്ധിച്ചും ലോക്ക്ഡൗണിന് ശേഷം സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചുമാകും ചര്‍ച്ചയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ഹോട്ട്സ്പോട്ടുകളില്‍ കൊവിഡിനെ നേരിടുന്നതിനുള്ള നിയന്ത്രണങ്ങളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്നാണ് സൂചന. കൊവിഡ് വൈറസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന അഞ്ചാമത്തെ വീഡിയോ കോണ്‍ഫറന്‍സ് ആണ് ഇത്. കുടിയേറ്റ തൊഴിലാളികളുടെ യാത്ര സംബന്ധിച്ചും പ്രവാസികളുടെ മടക്കത്തെ സംബന്ധിച്ചും ചര്‍ച്ചകളുണ്ടാകും.

Related News