Loading ...

Home National

കോവിഡ് വൈറസിനൊപ്പം ജീവിക്കാന്‍ നാം പരിശീലിക്കണം: ആരോഗ്യവകുപ്പ്

ന്യൂഡല്‍ഹി: കോവിഡ് വൈറസിനൊപ്പം ജീവിക്കാന്‍ ഇന്ത്യാക്കാര്‍ പരിശീലിക്കണമെന്ന് ആരോഗ്യമന്ത്രാലയം. സാമൂഹ്യ അകലം പാലിക്കുക, ശുചിത്വ ശീലങ്ങള്‍ പാലിക്കുക തുടങ്ങിയ തുടര്‍ന്നും അനുസരിക്കുകയും അങ്ങനെ പുതിയ രീതിയില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ നാം ശ്രമിക്കുകയുമാണ് ചെയ്യേണ്ടത്.ജൂണ്‍ ജൂലൈ മാസങ്ങളില്‍ കോവിഡ് വൈറസ് രോഗബാധ വര്‍ധിക്കാന്‍ ഇടയുണ്ടെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ മടങ്ങിവരവിനോടനുബന്ധിച്ച്‌ ചില ഇളവുകള്‍ നല്‍കേണ്ടിയിരിക്കുന്നു. വൈറസിനൊപ്പം ജീവിക്കണമെങ്കില്‍ നമ്മുടെ ശീലങ്ങളില്‍ മാറ്റം വരുത്തണം. രോഗത്തെ ചെറുക്കാന്‍ ഏറ്റവും അത്യാവശ്യമായി വേണ്ടത് സമൂഹത്തിന്‍റെ പിന്തുണയാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ലവ് അഗര്‍വാള്‍ പറഞ്ഞു.ലോക്ഡൗണ്‍ പിന്‍വലിച്ചാലും അതിനുമുന്‍പുള്ള അവസ്ഥയിലേക്ക് രാജ്യം തിരിച്ചെത്താന്‍ വലിയ സമയമെടുക്കും. സാധാരണ ജീവിതത്തിലേക്ക് സമൂഹത്തെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഫലപ്രദമാണെന്നാണ് ഇപ്പോഴുള്ള വിലയിരുത്തല്‍. രാജ്യത്തെ 216 ജില്ലകളില്‍ ഇതുവരെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 42 ജില്ലകളില്‍ 28 ദിവസത്തിനിടക്കും 29 ജില്ലകളില്‍ 21 ദിവസത്തിനിടക്കും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 36 ജില്ലകളില്‍ 14 ദിവസങ്ങളായും 46 ജില്ലകളില്‍ ഏഴ് ദിവസങ്ങള്‍ക്കിടക്കും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതും ആശ്വാസമുണ്ടാക്കുന്ന വസ്തുതയാണ്.മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമാണ് രോഗം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുള്ളത്. ഇനി രോഗബാധ മൂര്‍ച്ഛിക്കുമോ എന്ന ചോദ്യത്തിന് ചെയ്യേണ്ടതും ചെയ്യരുത്താതുമായ കാര്യങ്ങളെക്കുറിച്ച്‌ ജനങ്ങള്‍ മനസ്സിലാക്കുകയും അനുസരിക്കുകയും ചെയ്താല്‍ കോവിഡ് രോഗബാധ മൂര്‍ച്ഛിക്കില്ല എന്ന കാര്യം ഉറപ്പാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു

Related News