Loading ...

Home Business

രാജ്യത്ത് വ്യാപാരികള്‍ക്കുണ്ടായത് 6.30 ലക്ഷം കോടി രൂപയുടെ നഷ്ടം

തിരുവനന്തപുരം: ലോക്ഡൗണ്‍ വരുത്തിയ നഷ്ടവും പ്രതിസന്ധിയും കാരണം കേരളത്തില്‍ മൂന്നുലക്ഷം വ്യാപാരികള്‍ക്ക് കട പൂട്ടേണ്ടിവരുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. കടക്കെണിയില്‍പെട്ട് വ്യാപാരികള്‍ ആത്മഹത്യ ചെയ്യാതിരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ സഹായ പാക്കേജുകള്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഭാരവാഹികള്‍ മുഖ്യമന്ത്രിക്കും, ധനമന്ത്രിക്കും നിവേദനം നല്‍കി.
രാജ്യത്താകമാനമുള്ള ഏഴുകോടി ചില്ലറ വ്യാപാരികളിലൂടെ ദിവസേന 15,000 കോടി രൂപയുടെ വ്യാപാരമാണ് നടന്നിരുന്നത്. ഇത് 42 ദിവസമായി നിലച്ചു. ഇതിലൂടെ 6.30 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. ഒന്നരക്കോടി ചെറുകിട വ്യാപാരികള്‍ സമീപഭാവിയില്‍ കച്ചവടം പൂട്ടിപ്പോകും. à´‡à´µà´°àµ† ആശ്രയിച്ചാണ് 75 ലക്ഷത്തോളം വരുന്ന ഇടത്തരം വ്യാപാരികള്‍ കച്ചവടം നടത്തുന്നത്. മേഖലയില്‍നിന്ന് തുടര്‍ന്നുള്ള നിര്‍ബന്ധിത വിടവാങ്ങല്‍ ഇവരുടേതായിരിക്കും.അങ്ങനെ ആകെ 2.25 കോടി വ്യാപാരികള്‍ക്ക് കച്ചവടം അവസാനിപ്പിക്കേണ്ടി വരും. കേരളത്തില്‍ മൂന്നുലക്ഷത്തോളം വ്യാപാരികള്‍ സമാന സ്ഥിതി നേരിടേണ്ടിവരും.നിയന്ത്രണങ്ങള്‍ സംബന്ധിച്ച്‌ കേന്ദ്രവും സംസ്ഥാനവും പോലീസും വെവ്വേറെ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിനാല്‍ പൊതുജനവും വ്യാപാരികളും വലയുകയാണ്. ആറുമാസത്തെ വായ്പാ തിരിച്ചടവ് താത്‌കാലികമായി വേണ്ടെന്നുവെക്കണം. എല്ലാ വായ്പാ കാലാവധിയും ആറുമാസത്തേക്കുകൂടി നീട്ടി ഇതേ തുക തിരിച്ചുപിടിക്കുന്ന രീതിയിലുള്ള മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.വ്യാപരമേഖലയെ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എന്തൊക്കെ ചെയ്തെന്ന് വിശദീകരിക്കണമെന്ന് ഏകോപന സമിതി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് കമലാലയം സുകു, ട്രഷറര്‍ കെ.എസ്. രാധാകൃഷ്ണന്‍, സെക്രട്ടറി എസ്.എസ്. മനോജ് എന്നിവര്‍ ആവശ്യപ്പെട്ടു.

Related News