Loading ...

Home Education

മലയാളി വിദ്യാര്‍ഥികളെ നാട്ടില്‍ എത്തിക്കാന്‍ പ്രത്യേക ട്രെയിന്‍

ന്യൂഡല്‍ഹി: à´²àµ‹à´•àµà´•àµà´¡àµ—ണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്തും. ഡല്‍ഹിയില്‍ നിന്നായിരിക്കും ആദ്യ സര്‍വീസ്. പ്രത്യേക ട്രെയിനിന് റെയില്‍വേ മന്ത്രാലയം അനുമതി നല്‍കി. നിലവില്‍ à´ˆ അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ കൂടെ അനുമതി ലഭിച്ചാല്‍ à´ˆ സര്‍വീസ് ഉടന്‍ ആരംഭിക്കും.ഡല്‍ഹിയില്‍ നിന്നായിരിക്കും സര്‍വീസ്. പ്രധാനമായും അഞ്ചുസംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെയാണ് തിരികെ എത്തിക്കുന്നത്. പഞ്ചാബ്, ജമ്മുകശ്മീര്‍, ചണ്ഡീഗഢ്, ഡല്‍ഹി, രാജസ്ഥാന്‍ ഉള്‍പ്പടെയുള്ള അഞ്ചുസംസ്ഥാനത്ത് നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായിരിക്കും à´ˆ ട്രെയിന്‍ സര്‍വീസിന്റെ പ്രയോജനം ആദ്യ ഘട്ടത്തില്‍ ലഭ്യമാവുക. à´¡à´²àµâ€à´¹à´¿ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളെ റോഡ്മാര്‍ഗം ഡല്‍ഹിയില്‍ എത്തിച്ച്‌ ഇവിടെ നിന്ന് ട്രെയിനില്‍ അയക്കാനാണ് തീരുമാനം. à´ˆ സര്‍വീസ് വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരിക്കും ഉണ്ടായിരിക്കുക എന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ഥികളെ നാട്ടില്‍ എത്തിക്കാന്‍ ഊര്‍ജ്ജിത ശ്രമം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഡല്‍ഹി ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ മാത്രം 1200 ഓളം വിദ്യാര്‍ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരെ നാട്ടില്‍ എത്തിക്കുന്നതിന് പ്രത്യേക ട്രെയിന്‍ സര്‍വീസിനായി റെയില്‍വേയുമായി ബന്ധപ്പെടാന്‍ ഡല്‍ഹി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.ഡല്‍ഹിയിലാണ് ഏറ്റവുമധികം വിദ്യാര്‍ഥികള്‍. 723 പേരാണ് ലോക്ക്ഡൗണിനെ തുടര്‍ന്ന് അവിടെ കുടുങ്ങിക്കിടക്കുന്നത്. പഞ്ചാബ്, ഹരിയാന, ഹിമാചല്‍ എന്നി സംസ്ഥാനങ്ങളില്‍ യഥാക്രമം 348,89, 17 എന്നിങ്ങനെയാണ് കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍. ഇവരെ ഡല്‍ഹിയില്‍ എത്തിക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്താന്‍ അഭ്യര്‍ത്ഥിച്ച്‌ à´ˆ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക്് കത്തയച്ചതായും പിണറായി പറഞ്ഞു. തുടര്‍ന്ന്് ഡല്‍ഹിയില്‍ നിന്ന് പ്രത്യേക ട്രെയിനില്‍ നാട്ടില്‍ എത്തിക്കുന്നതിനുളള സാധ്യതയാണ് പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി ആശയവിനിമയം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ജാമിയ മിലിയ സര്‍വകലാശാലയിലെ പെണ്‍കുട്ടികള്‍ അടക്കം 40 വിദ്യാര്‍ഥികളാണ് ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരോട് താമസിക്കുന്ന ഹോസ്റ്റലില്‍ നിന്ന് മെയ് 15ന് മുന്‍പ് ഒഴിയണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത് നിരീക്ഷണ കേന്ദ്രമാക്കാന്‍ അധികൃതര്‍ ഉദ്ദേശിക്കുന്നതായാണ് അറിയുന്നത്. ഇത്തരത്തില്‍ വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്ന നിരവധി ഉദാഹരണങ്ങളുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

Related News