Loading ...

Home youth

നാഷണല്‍ ഫെര്‍ട്ടിലൈസേഴ്സില്‍ 52 ഒഴിവുകള്‍

പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . എഞ്ചിനീയര്‍ , മാനേജര്‍ തസ്തികകളില്‍ 52 ഒഴിവുകളാണുള്ളത്.പ്രധാനപ്പെട്ട ഒഴിവുകള്‍1. പ്രൊഡക്ഷന്‍ - 17 ( എഞ്ചിനീയര്‍ -1 , മാനേജര്‍ - 16 )
യോഗ്യത: കെമിക്കല്‍ / കെമിക്കല്‍ ടെക്‌നോളജി ബി ടെക് / ബി ഇ -തത്തുല്യം
2. മെക്കാനിക്കല്‍ - 17 ( എഞ്ചിനീയര്‍ -5 , മാനേജര്‍ -12 )
യോഗ്യത: മെക്കാനിക്കല്‍ എഞ്ചിനീറിങ്ങില്‍ ബി ടെക് / തത്തുല്യം
3. ഇലക്‌ട്രിക്കല്‍ - 5 ( എഞ്ചിനീയര്‍ -3 , മാനേജര്‍- 2 )
യോഗ്യത : ഇലക്‌ട്രിക്കല്‍ എഞ്ചിനീറിങ്ങില്‍ ബി ടെക് / തത്തുല്യം
4. ഇന്‍സ്ട്രുമെന്‍്റേഷന്‍ -5 ( എഞ്ചിനീയര്‍ )
യോഗ്യത: ഇന്‍സ്ട്രുമെന്‍്റേഷന്‍ എഞ്ചിനീറിങ്ങില്‍ ബി ടെക് / തത്തുല്യം
5. സിവില്‍ (എഞ്ചിനീയര്‍ )
യോഗ്യത: സിവില്‍ എഞ്ചിനീറിങ്ങില്‍ ബി ടെക് / തത്തുല്യം
6. ഫയര്‍ ആന്‍ഡ് സേഫ്റ്റി ( എഞ്ചിനീയര്‍)
യോഗ്യത: ഫയര്‍ എഞ്ചിനീറിങ്ങില്‍ ബി ടെക് / തത്തുല്യം
7. സീനിയര്‍ കെമിസ്ട് - കെമിക്കല്‍ ലബോറട്ടറി
യോഗ്യത: കെമിസ്ട്രി ബിരുദാനന്തര ബിരുദം
കൂടുതല്‍ വിവരങ്ങള്‍ www.nationalfertilizers.com എന്ന വെബ് സൈറ്റില്‍ ലഭിക്കും .വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷാ മാതൃക പൂരിപ്പ് ഓഫ്‌ലൈനായാണ് അപേക്ഷിക്കേണ്ടത്. ഇത് General Manager (HR), National Fertilizers Limited, A-11, Sector-24, Noida, District Gautam Budh Nagar, Uttar Pradesh-201301 എന്ന വിലാസത്തിലേക്ക് അയയ്ക്കണം. അപേക്ഷിക്കുന്ന തസ്തികയുടെ പേര് കവറിന് പുറത്ത് വ്യക്തമാക്കണം.അപേക്ഷകരുടെ എണ്ണം കൂടുതലാണെങ്കില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്തും. അല്ലെങ്കില്‍ അഭിമുഖം വഴിയാവും തിരഞ്ഞെടുപ്പ്.മേയ് 27വരെ അപേക്ഷ സമര്‍പ്പിക്കാം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, ആന്‍ഡമാന്‍ നിക്കോബാര്‍, ലഡാക്ക്, ഹിമാചല്‍ പ്രദേശ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ മൂന്നിനുള്ളില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും.

Related News