Loading ...

Home National

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ വ​രു​ന്ന​തി​നെ എ​തി​ര്‍​ത്ത് സംസ്ഥാനങ്ങൾ

മും​ബൈ: കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ വ​രു​ന്ന​തി​നെ എ​തി​ര്‍​ത്ത് ബി​ഹാ​ര്‍, പ​ശ്ചി​മ ബം​ഗാ​ള്‍, ഉ​ത്ത​ര്‍​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ള്‍.

മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ല്‍ നി​ന്നും ബം​ഗാ​ളി​ലെ ഹൗ​റ​യി​ലേ​ക്ക് വ​രേ​ണ്ടി​യി​രു​ന്ന ര​ണ്ടു ട്രെ​യി​നു​ക​ള്‍​ക്ക് മ​മ​ത സ​ര്‍​ക്കാ​ര്‍ അ​നു​മ​തി നി​ഷേ​ധി​ച്ചു. 2,400 തൊ​ഴി​ലാ​ളി​ക​ളാ​ണ് ര​ണ്ടു ട്രെ​യി​നു​ക​ളി​ലാ​യി എ​ത്തേ​ണ്ടി​യി​രു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​പോ​കാ​ന്‍ സ​ന്ന​ദ്ധ​മാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച ബി​ഹാ​റും യു​പി​യും നി​ല​വി​ല്‍ തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്കു​ക​യാ​ണ്. à´®â€‹à´¹à´¾â€‹à´°à´¾â€‹à´·àµà´Ÿàµà´°â€‹à´¯à´¿â€‹à´²àµâ€ രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ലാ​യ​തോ​ടെ തൊ​ഴി​ലാ​ളി​ക​ളെ എ​ത്തി​ക്കു​ന്ന​ത് സ്ഥി​തി ഗു​രു​ത​ര​മാ​ക്കു​മെ​ന്നാ​ണ് ബി​ഹാ​ര്‍, യു​പി സം​സ്ഥാ​ന​ങ്ങ​ളു​ടെ നി​ല​പാ​ട്.

Related News