Loading ...

Home Business

ലോക്ക് ഡൗണ്‍: വായ്പകളുടെ മൊറൊട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടിയേക്കും

മുംബൈ: ലോക്ക് ഡൗണ്‍ വീണ്ടും നീട്ടിയ പശ്ചാത്തലത്തില്‍ വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടിയേക്കും. നിലവിലെ മൊറൊട്ടോറിയം അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ ആലോചന. വ്യക്തികളും സ്ഥാപനങ്ങളും ഏറെ പ്രയാസത്തിലായ à´ˆ സാഹചര്യത്തില്‍ മൊറൊട്ടോറിയം നീട്ടണമെന്ന ആവശ്യം ഉയരുന്നുണ്ട്.ഇന്ത്യന്‍ ബാങ്കേഴ്സ് അസോസിയേഷന്‍ അടക്കമുള്ളവര്‍ മൊറട്ടോറിയം നീട്ടണമെന്ന് റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ചയാണ് ലോക്ക്ഡൗണ്‍ വീണ്ടും നീട്ടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. à´®àµ†à´¯àµ 17 വരെയാണ് നിയന്ത്രണങ്ങള്‍. രാജ്യത്തെ റെഡ്, ഓറഞ്ച്, ഗ്രീന്‍ എന്നിങ്ങനെ കൊവിഡ് വ്യാപനത്തിന്റെ തോത് അനുസരിച്ച്‌ മൂന്നായി വിഭജിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.ശനിയാഴ്ച റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് സ്വകാര്യ ബാങ്കുകളുടെയും പൊതുമേഖലാ ബാങ്കുകളുടെയും പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. à´ˆ ചര്‍ച്ചയില്‍ വായ്പകള്‍ക്ക് മൊറട്ടോറിയം നീട്ടുന്ന കാര്യവും ചര്‍ച്ച ചെയ്തിരുന്നു.കൊവിഡ് ലോക്ക് ഡൗണ്‍ ആരംഭിച്ചത് മാര്‍ച്ച്‌ 25 നാണ്. മാര്‍ച്ച്‌ 27 നാണ് റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. മൂന്ന് മാസത്തേക്കാണ് വായ്പ തിരിച്ചടവിന് ഇളവ് അനുവദിച്ചത്

Related News