Loading ...

Home Kerala

ശമ്പള ഓര്‍ഡിനന്‍സിന് ഹൈക്കോടതി സ്റ്റേയില്ല

എറണാകുളം: സംസ്ഥാന സ‌ര്‍ക്കാര്‍ പുറപ്പെടുവിച്ച ശമ്പള ഓര്‍ഡിനന്‍സിന് ഹൈക്കോടതി സ്റ്റേയില്ല.ഓര്‍ഡിനന്‍സ് ഇറക്കാന്‍ സ‌ര്‍ക്കാരിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നില്ലെന്നും കോടതി പറഞ്ഞു. ശമ്പള ഓര്‍ഡിനന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.ശമ്ബളം പിടിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ നല്‍കിയ ഹര്‍ജിയില്‍ കോടതിയിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹര്‍ജിക്കാരുടെ വാദങ്ങള്‍ക്കെതിരെ ശക്തമായ മറുവാദം ഉന്നയിച്ച അഡ്വക്കേറ്റ് ജനറല്‍ കോടതി ഇടക്കാല വിധി പുറപ്പെടുവിക്കരുതെന്നും നിലപാടെടുത്തു. à´“ര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാരിന് അധികാരം ഉണ്ടോ എന്ന്‌ കോടതി ചോദിച്ചു. നിയമ നിര്‍മ്മാണം നടത്താന്‍ സര്‍ക്കാരിന് അധികാരം ഉണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ മറുപടി നല്‍കി. ഓര്‍ഡിനന്‍സ് നിയമ സാധുതയുള്ളതാണെന്നും അടിയന്തിര സാഹചര്യത്തില്‍ ഇത്തരം ഓര്‍ഡിനന്‍സ് ഇറക്കാമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി ശമ്ബളം പിടിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹര്‍ജിക്കാര്‍ വാദിച്ചത്.

ആരോഗ്യ പ്രവര്‍ത്തകരെ ഇതില്‍ നിന്ന് ഒഴിവാക്കണം. ജീവന്‍ പണയം വച്ചാണ് ഇവര്‍ പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നത്. ജീവനക്കാര്‍ നാല് വര്‍ഷമായി ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. പണം വിനിയോഗിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു.

നിപ, പ്രളയം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ഇത് വ്യക്തമായിരുന്നു. വേതനം എപ്പോള്‍ തിരികെ നല്‍കുമെന്ന് പറയുന്നില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.എന്നാല്‍ നിയമ നിര്‍മ്മാണം ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ലംഘനം അല്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞു. ആരുടെയും മൗലിക അവകാശം ലംഘിക്കുന്നില്ല. ഇത്തരം കേസുകളില്‍ താല്‍കാലിക ഉത്തരവ് നല്‍കരുതെന്ന് സുപ്രീം കോടതി വിധി ന്യായങ്ങളുണ്ട്. ഏപ്രില്‍ മാസത്തിലെ ശമ്ബളം ഓര്‍ഡിനന്‍സ് അനുസരിച്ചു പിടിച്ചതായും സര്‍ക്കാര്‍ പറഞ്ഞു.

Related News