Loading ...

Home Education

നീറ്റ് ,ജെ.ഇ.ഇ മെയിന്‍ പരീക്ഷ ജൂലൈയില്‍: പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന അനിശ്ചിതത്വത്തിലായ ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഇഇ മെയിന്‍), നീറ്റ് പരീക്ഷാത്തീയതികള്‍ പ്രഖ്യാപിച്ചു.ജൂലൈ 18 മുതല്‍ 23 വരെയാകും ജെ.ഇ.ഇ മെയിന്‍ പരീക്ഷ. നീറ്റ് പരീക്ഷ ജൂലൈ 26നാണ്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്കാണ് തീയതികള്‍ പ്രഖ്യാപിച്ചത്.നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ)യാണ് രണ്ടു പരീക്ഷകളും നടത്തുന്നത്. പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ അഡ്മിറ്റ് കാര്‍ഡുകളും ഉടന്‍ പ്രസിദ്ധീകരിക്കും.നേരത്തെ പ്രവേശന പരീക്ഷകള്‍ ഏപ്രില്‍-മേയ് മാസങ്ങളിലായി നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.പ്രവേശന പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചാലുടന്‍തന്നെ ശേഷിക്കുന്ന പരീക്ഷകള്‍ ഉടന്‍ നടത്തും.പ്രധാനവിഷയങ്ങളില്‍ മാത്രമേ ഇനി പരീക്ഷ നടത്തുകയുള്ളുവെന്ന് സിബിഎസ്‌ഇ അറിയിച്ചിരുന്നു.

Related News