Loading ...

Home Kerala

നിക്ഷേപകരെ സ്വാഗതം ചെയ്ത് കേരളം

തിരുവനതപുരം: ഏറ്റവും സുരക്ഷിതമായ നിക്ഷേപ കേന്ദ്രമായി സംസ്ഥാനത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഗോളതലത്തില്‍ നിക്ഷേപകരിലും സംരംഭകരിലും കേരളത്തെ കുറിച്ച്‌ വലിയ തോതില്‍ താത്പര്യം ഉണ്ടായിരിക്കുന്നു. ഇത് അനുകൂല ഘടകമാണ്. ഈ സാഹചര്യത്തില്‍ വ്യവസായ മുതല്‍മുടക്ക് സ്വാഗതം ചെയ്യാന്‍ തീരുമാനം എടുത്തതായും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യവസായങ്ങള്‍ക്ക് ലൈസന്‍സും അനുമതികളും ഒരാഴ്ചയ്ക്കകം ലഭ്യമാക്കും. ഉപാധികളോടെയാവുമിത്. ഒരു വര്‍ഷത്തിനകം സംരംഭകന്‍ നടപടി ക്രമം പൂര്‍ത്തിയാക്കണം. പോരായ്മകള്‍ തിരുത്താന്‍ അവസരം നല്‍കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ബഹുതല ലോജിസ്റ്റിക്സ് സൗകര്യം ഏര്‍പ്പെടുത്തും. അന്താരാഷ്ട്ര തലത്തില്‍ ഇത് കേരളത്തെ പ്രധാന വാണിജ്യ ശക്തിയാക്കും.

പ്രധാന പ്രഖ്യാപനങ്ങള്‍

കയറ്റുമതിയും ഇറക്കുമതിയും ശക്തിപ്പെടുത്താന്‍ ലോജിസ്റ്റിക്സ് പാര്‍ക്ക് ആരംഭിക്കും.
അഴീക്കല്‍ തുറമുഖം വികസിപ്പിക്കും.
കാര്‍ഷിക മേഖലയില്‍ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കും
പാലക്കാട് മെഗാ ഫുഡ് പാര്‍ക്കിലെ ഭൂമി കാര്‍ഷിക വ്യവസായങ്ങള്‍ക്ക് പാട്ടത്തിന് നല്‍കും.
ഉത്തര കേരളത്തില്‍ നാളികേര പാര്‍ക്ക് സ്ഥാപിക്കും.
കേരളത്തെ മികച്ച വ്യവസായ കേന്ദ്രമാക്കാനുള്ള നടപടിക്ക് ഉപദേശക സമിതി
വ്യവസായ മുതല്‍മുടക്കിന് സ്റ്റാര്‍ റേറ്റിങ് സമ്ബ്രദായം.
നിലവില്‍ പ്രവര്‍ത്തനം നിലച്ചിരിക്കുന്ന സംസ്ഥാനത്തെ മൂന്ന് റെയില്‍ പാളങ്ങളുടെ ഇരട്ടിപ്പിക്കല്‍ ജോലികള്‍ പുനരുജ്ജീവിപ്പിക്കുവാന്‍ റെയില്‍വേ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. ആലപ്പുഴ-കായംകുളം പാത ഇരട്ടിപ്പിക്കാന്‍ 1,439 കോടിയുടെ പദ്ധതി. എറണാകുളം - കുമ്ബളം 189 കോടിയും കമ്ബളം - തുറവൂര്‍ പാതയ്ക്ക് 250 കോടി തുറവൂര്‍ അമ്ബലപ്പുഴയ്ക്കുമാണ് തുക അനുവദിച്ചിരിക്കുന്നത്.

Related News