Loading ...

Home Kerala

കേന്ദ്രം അനുവദിച്ച ഇളവുകള്‍ വേണ്ടെന്നുവച്ച്‌ കേരളം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഉ​ട​നെ ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ള്‍ തു​റ​ക്കേ​ണ്ടെ​ന്ന് തീ​രു​മാ​നം. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത്. കേ​ന്ദ്ര മാ​ര്‍​ഗ​നി​ര്‍​ദേ​ശ പ്ര​കാ​രം ബാ​ര്‍​ബ​ര്‍​ഷോ​പ്പു​ക​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കു​ന്നു​ണ്ട്. എ​ന്നാ​ല്‍ സം​സ്ഥാ​ന​ത്ത് ത​ല്‍​ക്കാ​ലം ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കേ​ണ്ടെ​ന്നാ​ണ് തീ​രു​മാ​നം.

ഗ്രീ​ന്‍ സോ​ണി​ല്‍ പൊ​തു​ഗ​താ​ഗ​തം ആ​കാ​മെ​ന്ന് കേ​ന്ദ്ര​നി​ര്‍​ദേ​ശ​മു​ണ്ടെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് ഒ​രു സോ​ണി​ലും ബ​സ് സ​ര്‍​വീ​സ് വേ​ണ്ടെ​ന്നാ​ണ് തീ​രു​മാ​നം. à´¬â€‹à´¸àµâ€‹à´•â€‹à´³à´¿â€‹à´²àµâ€ പ​കു​തി യാ​ത്ര​ക്കാ​രു​മാ​യി മാ​ത്ര​മേ സ​ര്‍​വീ​സ് അ​നു​വ​ദി​ക്കൂ. ഇ​ത് വ​ലി​യ സാ​മ്ബ​ത്തി​ക ന​ഷ്ടം ഉ​ണ്ടാ​ക്കു​മെ​ന്ന​തി​നാ​ല്‍ സ്വ​കാ​ര്യ​ബ​സ് ഉ​ട​മ​ക​ള്‍ എ​തി​ര്‍​ക്കു​മെ​ന്ന​തി​നാ​ലും കെ​എ​സ്‌ആ​ര്‍​ടി​സി​ക്ക് കൂ​ടു​ത​ല്‍ ന​ഷ്ടം ഉ​ണ്ടാ​ക്കു​മെ​ന്ന​തി​നാ​ലു​മാ​ണ് തീ​രു​മാ​നം.

മ​ദ്യ വി​ല്‍​പ്പ​ന​ശാ​ല​ക​ളും ത​ല്‍​ക്കാ​ലം തു​റ​ക്കേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്നു. അ​നി​യ​ന്ത്രി​ത​മാ​യ തി​ര​ക്കു​ണ്ടാകു​മെ​ന്ന് ക​ണ്ടാ​ണ് മ​ദ്യ വി​ല്‍​പ്പ​ന​ശാ​ല​ക​ള്‍ തു​റ​ക്കെ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ച​ത്. കേ​ന്ദ്ര​മാ​ര്‍​ഗ​നി​ര്‍​ദേ​ശ പ്ര​കാ​രം മ​ദ്യ​ശാ​ല​ക​ള്‍​ക്ക് തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി​യു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ല്‍ മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കാ​നു​ള്ള നീ​ക്കം ന​ട​ന്നി​രു​ന്നു. ബെ​വ്കോ മ​ദ്യ​വി​ല്‍​പ​ന​ശാ​ല​ക​ളി​ല്‍ അ​ണു​ന​ശീ​ക​ര​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സം​സ്ഥാ​ന​ത്ത് വ​യാ​നാ​ടി​നും എ​റ​ണാ​കു​ള​ത്തി​നും പി​ന്നാ​ലെ ആ​ല​പ്പു​ഴ​യും തൃ​ശൂ​രും ഗ്രീ​ന്‍ സോ​ണി​ലാ​യേ​ക്കും. ര​ണ്ട് ജി​ല്ല​ക​ളി​ലും ക​ഴി​ഞ്ഞ 21 ദി​വ​സ​വും പു​തി​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. നി​ല​വി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍ ചി​കി​ത്സ​യി​ലു​മി​ല്ല. കേ​ന്ദ്ര​മാ​ര്‍​ഗ​നി​ര്‍​ദേ​ശ​പ്ര​കാ​രം ഈ ​ജി​ല്ല​ക​ള്‍ ഗ്രീ​ന്‍ സോ​ണ്‍ ആ​വേ​ണ്ട​താ​ണ്. എ​ന്നാ​ല്‍ കേ​ന്ദ്രം ഇ​തു​വ​രെ ഇ​വ​യെ ഗ്രീ​ന്‍ സോ​ണി​ല്‍ പെ​ടു​ത്തി​യി​ട്ടി​ല്ല. കേ​ന്ദ്ര​വു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച്‌ ഈ ​ര​ണ്ട് ജി​ല്ല​ക​ളേ​യും ഗ്രീ​ന്‍ സോ​ണാ​ക്കി പ്ര​ഖ്യാ​പി​ച്ചേ​ക്കും.ഞാ​യ​റാ​ഴ്ച പൂ​ര്‍​ണ ഒ​ഴി​വു​ദി​ന​മാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ക​ട​ക​ള്‍, ഓ​ഫീ​സു​ക​ള്‍ ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ തു​റ​ക്ക​രു​ത്. വാ​ഹ​ന​ങ്ങ​ളും ഞാ​യ​റാ​ഴ്ച ദി​വ​സം നി​ര​ത്തി​ലി​റ​ക്ക​രു​തെ​ന്നും വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related News